മു​സ്‌​ലിം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: അ​മി​ത് ഷാ
Saturday, June 10, 2023 11:36 PM IST
മും​ബൈ: മു​സ്‌​ലിം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദേ​ഡി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​സ്‌​ലിം സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ഉ​ദ്ദ​വ് താ​ക്ക​റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​സ്‌​ലിം സം​വ​ര​ണം വേ​ണോ വേ​ണ്ട​യോ എ​ന്ന് ഉ​ദ്ദ​വ് പ​റ​യ​ണം. സ​വ​ര്‍​ക്ക​റെ എ​തി​ര്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ത​ന്നെ​യാ​ണോ ഉ​ദ്ദ​വി​നു​ള്ള​ത്. സ​വ​ർ​ക്ക​റെ ടെ​ക്സ്റ്റ് ബു​ക്കു​ക​ളി​ൽ നി​ന്നു ഒ​ഴി​വാ​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​വ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ദ​വ് ഈ ​നി​ല​പാ​ടി​നോ​ടു യോ​ജി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​മി​ത് ഷാ ​ചോ​ദി​ച്ചു.

മു​ത്ത​ലാ​ഖ്, അ​യോ​ധ്യ ക്ഷേ​ത്ര നി​ർ​മാ​ണം, ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും താ​ക്ക​റെ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഷാ ​പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക