ജോസ് കെ. മാണിയെ വിമർശിച്ചു; ബിനു പു​ളി​ക്ക​ക​ണ്ട​ത്തി​നെ സി​പി​എം പു​റ​ത്താ​ക്കി
Tuesday, June 11, 2024 6:45 PM IST
കോ​ട്ട​യം: പാ​ര്‍​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ പാ​ലാ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും സി​പി​എം പു​റ​ത്താ​ക്കി.

കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​അ​ധ്യ​ക്ഷ​ൻ ജോ​സ് കെ. ​മാ​ണി​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കി​യ​തി​ൽ ബി​നു പു​ളി​ക്ക​ക​ണ്ടം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​ണ് നി​ല​വി​ൽ ബി​നു പു​ളി​ക്ക​ക​ണ്ടം.

ബി​നു​വി​നെ പു​റ​ത്താ​ക്കാ​നു​ള്ള പാ​ലാ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന് സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ നേ​രി​ടാ​ൻ ഭ​യ​മു​ള്ള​തി​നാ​ലാ​ണ് ജോ​സ് കെ.​മാ​ണി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് ബി​നു പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞി​രു​ന്നു.

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ബി​നു​വി​നെ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നി​ല​പാ​ട് എ​ടു​ത്ത​താ​ണ് ന​ഗ​ര​സ​ഭ​യി​ൽ ത​ര്‍​ക്ക​ങ്ങ​ൾ തു​ട​ങ്ങാ​ൻ കാ​ര​ണം.