സൂര്യാതപമേറ്റു കാലടിയിൽ വീട്ടമ്മ മരിച്ചു
Saturday, March 23, 2019 1:40 AM IST
കാലടി: കാ​​ല​​ടി​​യി​​ൽ സൂ​​ര്യാ​​ത​​പ​​മേ​​റ്റു വീ​​ട്ട​​മ്മ മ​​രി​​ച്ചു. നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തു മൂ​​​ന്നു​​​പേ​​​ര്‍​ക്കു സൂ​​​ര്യാ​​​ത​​​പ​​​ത്തി​​ൽ പൊ​​ള്ള​​ലേ​​റ്റു. കാ​​ല​​ടി മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പം വ്യാ​​ഴാ​​ഴ്ച കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ച നാ​​യ​​ത്തോ​​ട് വെ​​ളി​​യ​​ത്തു​​കു​​ടി സു​​ഭാ​​ഷി​​ന്‍റെ ഭാ​​ര്യ അ​​നി​​ല (42) യു​​ടെ മ​​ര​​ണം സൂ​​ര്യാ​​ത​​പ​​മേ​​റ്റാ​​ണെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചു.

പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ലാ​​ണു മ​​ര​​ണം സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​തു മൂ​​ല​​മാ​​ണെ​​ന്നു തെ​​ളി​​ഞ്ഞ​​തെ​​ന്നു താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ന​​സീ​​മ ന​​ജീ​​ബ് അ​​റി​​യി​​ച്ചു. വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മാ​​ർ​​ക്ക​​റ്റി​​ലെ​​ത്തി പു​​റ​​ത്തേ​​ക്കു വ​​ര​​വേ​​യാ​​ണ് അ​​നി​​ല കു​​ഴ​​ഞ്ഞു​​വീ​​ണ​​ത്. ഉ​​ട​​ൻ കാ​​ല​​ടി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.