വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സ് സൂ​പ്ര​ണ്ട് അ​റ​സ്റ്റി​ൽ
Saturday, May 25, 2019 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലൂ​​​ടെ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ടി​​​നെ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ര്‍​ഐ) അ​​​റ​​​സ്റ്റു ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ സൂ​​​പ്ര​​​ണ്ട് വി.​ ​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള​​​പ്പോ​​​ഴാ​​​ണ് സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തു​​​ക​​​ളെ​​​ല്ലാം ന​​​ട​​​ന്ന​​​തെ​​​ന്ന് ഡി​​​ആ​​​ര്‍​ഐ​​​ക്കു തെ​​​ളി​​​വ് ല​​​ഭി​​​ച്ചു. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ അ​​​ഡ്വ. ബി​​​ജു സ്വ​​​ര്‍​ണം വി​​​റ്റ പ​​​ഴ​​​വ​​​ങ്ങാ​​​ടി​​​യി​​​ലെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​യു​​​ട​​​മ ഹ​​​ക്കീ​​​മി​​​ന്‍റെ അ​​​ക്കൗ​​​ണ്ട​​​ന്‍റ് റാ​​​ഷി​​​ദി​​​നെ കൊ​​​ച്ചി​​​യി​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബി​​​ജു​​​വും സ​​​ഹാ​​​യി​​​ക​​​ളാ​​​യ വി​​​ഷ്ണു​​​വും പ്ര​​​കാ​​​ശ​​​ന്‍ ത​​​മ്പി​​​യും സ്വ​​​ര്‍​ണ​​​ക്ക​​​ട​​​യു​​​ട​​​മ ഹ​​​ക്കീ​​​മും ഒ​​​ളി​​​വി​​​ലാ​​​ണ്. ഇ​​​വ​​​ര്‍​ക്കാ​​​യി ലൂ​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ഷ്ണു​​​വു​​​മാ​​​യാ​​​ണ് ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ട് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​ര്‍ ത​​​മ്മി​​​ല്‍ ഫോ​​​ണി​​​ല്‍ നി​​​ര​​​ന്ത​​​ര​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യും ഡി​​​ആ​​​ര്‍​ഐ​​​ക്കു തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചു.


ഈ ​​​മാ​​​സം 13നാ​​​ണ് 25 കി​​​ലോ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി തി​​​രു​​​മ​​​ല സ്വ​​​ദേ​​​ശി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ക​​​ണ്ട​​​ക്ട‍​ര്‍ സു​​​നി​​​ല്‍​കു​​​മാ​​​ര്‍ (45), ക​​​ഴ​​​ക്കൂ​​​ട്ടം സ്വ​​​ദേ​​​ശി സെ​​​റീ​​​ന (42) എ​​​ന്നി​​​വ​​​രെ ഡി​​​ആ​​​ര്‍​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മ​​​സ്ക​​​റ്റി​​​ല്‍​നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ ഒ​​​മാ​​​ന്‍ എ​​​യ​​​ര്‍​വേ​​​സി​​​ന്‍റെ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും എ​​​ത്തി​​​യ​​​ത്. ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് ബി​​​ജു​​​വി​​​നെ​​​ക്കു​​​റി​​​ച്ചും കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd