മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ്
മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി  കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ്
Saturday, December 7, 2019 12:36 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ.​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യും ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

പി​​​ഒ​​​സി​​​യി​​​ൽ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച കെ​​​സി​​​ബി​​​സി​​​യു​​​ടെ ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്കും മ​​​റ്റു പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും ബൊ​​​ക്കെ ന​​​ൽ​​​കി.


സ​​​ഭ​​​യെ​​​യും കേ​​​ര​​​ളസ​​​മൂ​​​ഹ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ കെ​​​സി​​​ബി​​​സി വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​റി​​​യി​​​ച്ചു. വി​​​ശ്വാ​​​സ​​​വും പ്രേ​​​ഷി​​​തചൈ​​​ത​​​ന്യ​​​വും സ​​​ഭ​​​യി​​​ലാ​​​കെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​ൻ 2020 കേ​​​ര​​​ള​​​സ​​​ഭ പ്രേ​​​ഷി​​​ത​​​വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​തി​​​നാ​​​യി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.