നാ​യാ​ട്ടി​നി​ടെ വെ​ടി​യേറ്റ് യു​വാ​വ് മ​രി​ച്ചു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Monday, December 9, 2019 1:08 AM IST
നാ​​​ദാ​​​പു​​​രം:​​​ ന​​​രി​​​പ്പ​​​റ്റ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഇ​​​ന്ദി​​​ര​​​ന​​​ഗ​​​റി​​​ല്‍ നാ​​​യാ​​​ട്ടി​​​നി​​​ടെ സു​​​ഹൃ​​​ത്തി​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​ക്കി​​​ല്‍നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ല്‍ വെ​​​ടി പൊ​​​ട്ടി യു​​​വാ​​​വ് മ​​​രി​​​ച്ചു. സു​​​ഹൃ​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​യി.​​വി​​​ല​​​ങ്ങാ​​​ട് ഇ​​​ന്ദി​​​ര​​​ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി മ​​​ണ്ടേ​​​പു​​​റം റ​​​ഷീ​​​ദ് (33) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​മ്പ​​​ത​​​ര​​​യോ​​​ടെ പു​​​ള്ളി​​​പ്പാ​​​റ വ​​​ന​​​ത്തി​​​നു സ​​​മീ​​​പം സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ പ​​​റ​​​മ്പി​​​ലാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.​​​റ​​​ഷീ​​​ദി​​​ന്‍റെ കൂ​​​ടെ​​യു​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്ത് വ​​​ള​​​യം​​​തോ​​​ട്ടി​​​യി​​​ല്‍ ലി​​​ബി​​​ന്‍ മാ​​​ത്യു​​​വി​​​നെ(31) കു​​​റ്റ്യാ​​​ടി സി ​​​ഐ എ​​​ന്‍. സു​​​നി​​​ല്‍​കു​​​മാ​​​ര്‍ അ​​​റ​​​സ്റ്റ്ചെ​​​യ്തു.

സംഭവസ്ഥ​​​ല​​​ത്തി​​​ന് 200 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള കാ​​​രാ​​​ല്‍ സ​​​ലി​​​മി​​​ന്‍റെ വീ​​​ടി​​​ന്‍റെ പി​​​ന്‍​ഭാ​​​ഗ​​​ത്ത് ബാ​​​ഗി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ല്‍ തി​​​ര​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ഈ​​​യ്യ​​​ക്ക​​​ട്ട, പൊ​​​ട്ടാ​​​സ്യം, ഗ​​​ന്ധ​​​കം, ര​​​ണ്ട് ടോ​​​ര്‍​ച്ച് ബാ​​​റ്റ​​​റി, നാ​​​യാ​​​ട്ടി​​​നി​​​ടെ ത​​​ല​​​യി​​ൽ ധ​​രി​​​ക്കു​​​ന്ന ടോ​​​ര്‍​ച്ച് എ​​​ന്നി​​​വ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന വ​​​ന​​​മേ​​​ഖ​​​ല​​​യോ​​​ട് ചേ​​​ര്‍​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ത​​​ണ്ട​​​ര്‍​ബോ​​​ള്‍​ട്ട് സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് പ്ര​​​തി​​​യെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി എ​​​ത്തി​​​ച്ച​​​ത്.


20 മീ​​​റ്റ​​​ര്‍ ദൂ​​​രെ നി​​​ന്നാ​​​ണ് റ​​​ഷീ​​​ദി​​​ന് വെ​​​ടി​​​യേ​​​റ്റ​​​ത്.​​​തു​​​ട​​​ര്‍​ന്ന് ലി​​​ബി​​​ന്‍ വി​​​വ​​​രം സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ലും മ​​​റ്റും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​രി​​​ക്കേ​​​റ്റ റ​​​ഷീ​​​ദി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ വാ​​​ഹ​​​നം അ​​​ന്വേ​​​ഷി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് വി​​​വ​​​രം നാ​​​ട്ടു​​​കാ​​​ര്‍ പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്.​​​അ​​​പ്പോ​​​ഴേ​​​ക്കും ചെ​​​വി​​​ക്ക് മു​​​ക​​​ളി​​​ലാ​​​യി വെ​​​ടി​​​യേ​​​റ്റ റ​​​ഷീ​​​ദ് മ​​​രി​​​ച്ചി​​​രു​​​ന്നു.​​​മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടു​​​കാ​​​ര്‍ കു​​​റ്റ്യാ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ കു​​​റ്റ്യാ​​​ടി പോ​​​ലീ​​​സ് ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി.
മ​​​രി​​​ച്ച റ​​​ഷീ​​​ദി​​​ന്‍റെ പി​​​താ​​​വ് അ​​​മ്മ​​​ദ്.​​​മാ​​​താ​​​വ്.​ ഹാ​​​ജ​​​റ.​ ഭാ​​​ര്യ: സ​​​റീ​​​ന.​ മ​​​ക്ക​​​ള്‍: ഹ​​​ന്ന ഫാ​​​ത്തി​​​മ, മു​​​ഹ​​​മ്മ​​​ദ് (ഒ​​​മ്പ​​​ത് മാ​​​സം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.