റോഡിലെ കു​ഴി​യിൽ വീണ ബൈക്ക് യാത്രികനു ടാങ്കർ ലോറി കയറി ദാരുണാന്ത്യം
റോഡിലെ കു​ഴി​യിൽ വീണ ബൈക്ക് യാത്രികനു ടാങ്കർ ലോറി കയറി ദാരുണാന്ത്യം
Friday, December 13, 2019 1:27 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ റോ​​ഡി​​ലെ കു​​​ഴി​​​യി​​​ൽ വീ​​​ണ ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ യു​​​വാ​​​വ് ടാ​​​ങ്ക​​​ർ ലോ​​​റി ക​​​യ​​​റി ദാ​​രു​​ണ​​മാ​​യി മ​​​രി​​​ച്ചു. കൂ​​​ന​​​മ്മാ​​​വ് കാ​​​ച്ചാ​​​നി​​​ക്കോ​​​ട​​​ത്ത് ലാ​​​ല​​​ന്‍റെ മ​​​ക​​​ൻ കെ.​​​എ​​​ൽ. യ​​​ദു​​​ലാ​​​ൽ(23) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

കു​​​ഴി മൂ​​​ടി​​​വ​​ച്ചി​​രു​​​ന്ന ബോ​​​ർ​​​ഡി​​​ൽ ബൈ​​ക്കി​​ന്‍റെ ഹാ​​​ൻ​​​ഡി​​​ൽ ബാ​​​ർ ത​​​ട്ടി റോ​​ഡി​​ൽ മ​​റി​​ഞ്ഞു​​വീ​​ണ യു​​വാ​​വി​​ന്‍റെ ദേ​​ഹ​​ത്തു​​കൂ​​ടി പി​​​ന്നാ​​​ലെ വ​​​ന്ന ടാ​​​ങ്ക​​​ർ ക​​​യ​​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

യ​​ദു​​ലാ​​ലി​​നെ പി​​​ന്നാ​​​ലെ വ​​​ന്ന കാ​​​റി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ട​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ട​​​വ​​​ന്ത്ര സോ​​​ഫ്റ്റ​​​ൻ ടെ​​​ക്നോ​​​ള​​​ജീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ചെ​​​റി​​​യ​​​പ്പി​​​ള്ളി മ​​​ഡോ​​​ണ ടൈ​​ലേ​​ഴ്സ് ഉ​​​ട​​​മ​​​യു​​​മാ​​ണ് ​യ​​​ദു​​​ലാ​​​ൽ. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​ത​​ദേ​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. നി​​​ഷ ലാ​​​ല​​​നാ​​​ണ് യ​​​ദു​​​വി​​​ന്‍റെ മാ​​​താ​​​വ്. ന​​​ന്ദു​​​ലാ​​​ൽ ഏ​​​ക സ​​​ഹോ​​​ദ​​​ര​​​ൻ.


വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റിയു​​ടെ പൈ​​പ്പ് പൊ​​ട്ടി​​യു​​ണ്ടാ​​യ കു​​ഴി​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യ​​ത്. കു​​ഴി രൂ​​പ​​പ്പെ​​ട്ടി​​ട്ട് എ​​ട്ടു മാ​​സ​​ത്തോ​​ള​​മാ​​യി​​രു​​ന്നു. പൈ​​പ്പ് ന​​ന്നാ​​ക്കാ​​ൻ റോ​​ഡ് കു​​ഴി​​ക്കു​​ന്ന​​തി​​നാ​​യി പി​​ഡ​​ബ്ല്യു​​ഡി​​യു​​ടെ അ​​നു​​മ​​തി തേ​​ടി​​യെ​​ങ്കി​​ലും വ​​ലി​​യ തു​​ക ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി ചോ​​ദി​​ച്ച​​തി​​നാ​​ൽ ത​​ർ​​ക്ക​​മാ​​യി. ഇ​​തേ​​ത്തു​​ട​​ർ​​ന്നു കു​​ഴി​​യ​​ട​​യ്ക്ക​​ൽ നീ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. മെ​​​ട്രോ സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ലെ പൊ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞു​​​കി​​​ട​​​ന്ന മ​​റ്റു​​ഭാ​​​ഗ​​ങ്ങ​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ടാ​​​ർ ചെ​​​യ്ത​​​പ്പോ​​​ഴും ഈ ​​​കു​​​ഴി മൂ​​​ടി​​​യി​​​ല്ല. ഈ ​​അ​​നാ​​സ്ഥ ഒ​​രു യു​​വാ​​വി​​ന്‍റെ വി​​ല​​പ്പെ​​ട്ട ജീ​​വ​​ൻ ന​​ഷ്ട​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.