നാടിന്‍റെ ഉള്ളുലച്ച് അവർക്കു നിത്യനിദ്ര
Saturday, January 25, 2020 1:23 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ഹോ​ട്ട​ൽ​മു​റി​യി​ൽ വി​ഷ​വാ​ത​കം ശ്വ​സി​ച്ചു​മ​രി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ​കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ചേ​ങ്കോ​ട്ടു​കോ​ണം അ​യ്യ​ൻ​കോ​യി​ക്ക​ൽ രോ​ഹി​ണി ഭ​വ​നി​ൽ പ്ര​വീ​ണ്‍ കൃ​ഷ്ണ​ൻ നാ​യ​ർ​ക്കും കു​ടും​ബ​ത്തി​നും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ നാ​ടൊ​ന്നാ​കെ ഒ​ഴു​കി​യെ​ത്തി.

പ്ര​വീ​ണ്‍(39), ഭാ​ര്യ ശ​ര​ണ്യ(34), മ​ക്ക​ളാ​യ ശീ​ഭ​ദ്ര(8), ആ​ർ​ച്ച(6), അ​ഭി​ന​വ് (4) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.


കു​ന്ന​മം​ഗ​ലം/​കൊ​ണ്ടോ​ട്ടി: നേ​പ്പാ​ളി​ൽ മ​രി​ച്ച ര​ഞ്ജി​ത് കു​മാ​റി​നും കു​ടും​ബ​ത്തി​നും നാ​ടി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി . മൃ​ത​ദേ​ഹം എ​ത്തു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്പു​ത​ന്നെ ഗ്രാ​മം മു​ഴു​വ​ൻ ര​ഞ്ജി​ത്തി​ന്‍റെ കു​ന്ന​മം​ഗ​ല​ത്തെ വ​സ​തി​യി​ലേ​ക്കും ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി​യു​ടെ വ​സ​തി​യി​ലേ​ക്കും എ​ത്തി​യി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെട്ട, ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൻ ആ​റു​വ​യ​സു​കാ​ര​ൻ മാ​ധ​വി​ന്‍റെ ക​ര​ച്ചി​ൽ നാ​ടി​ന്‍റെ ഉ​ള്ളു​ല​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.