കിണറിൽ റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞു രണ്ടു പേർ മരിച്ചു
Saturday, February 29, 2020 12:49 AM IST
അ​യ​ർ​ക്കു​ന്നം/​ഏ​റ്റു​മാ​നൂ​ർ: പു​ന്ന​ത്തു​റ ക​ല്ലി​ട്ടു​ക​ട​വി​നു​സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കി​ണ​റി​ൽ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ർ മ​ണ്ണി​ടി​ഞ്ഞു വീ​ണു മ​രി​ച്ചു. കി​ട​ങ്ങൂ​ർ സൗ​ത്ത് പൂ​വ​ത്താ​നം സാ​ജു​മോ​ൻ (42), പു​ന്ന​ത്തു​റ ഈ​സ്റ്റ് മ​ഴു​വ​ൻ​ചേ​രി കാ​ലാ​യി​ൽ ജോ​യി തോ​മ​സ് (47) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 11.30നു ​ക​ന്പ​നി​ക​ട​വ് പാ​ണു​ശേ​രി​യി​ൽ സി​ന്ധു ശ​ശി​ധ​ര​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ടു നി​ർ​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​പ്ര​കാ​രം വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വി​ടെ കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് എ​ടു​ത്തി​ട്ട മ​ണ്ണാ​യി​രു​ന്ന​തി​നാ​ൽ ഇ​ടി​ഞ്ഞു പോ​കാ​തി​രി​ക്കു​ന്ന​തി​നാ​യി റിം​ഗ് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. റിം​ഗ് ഇ​റ​ക്കാ​നും കി​ണ​റ്റി​ലെ ചെ​ളി വാ​രി വൃ​ത്തി​യാ​ക്കാ​നും ഇ​റ​ങ്ങി​യ​താ​ണ് സാ​ജു​വും ജോ​യി​യും. അ​പ്പോ​ൾ കി​ണ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ണി​ടി​ഞ്ഞു ഇ​രു​വ​രു​ടെ​യും മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ണ്ണ് എ​ടു​ത്തി​ട്ട പു​ര​യി​ട​ത്തി​ലാ​ണു കി​ണ​ർ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 13 അ​ടി താ​ഴ്ച​യാ​ണു കി​ണ​റി​നു​ണ്ടാ​യി​രു​ന്ന​ത്.


സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച​പ്പോ​ഴു​ണ്ടാ​യ പ്ര​ക​ന്പ​ന​മാ​കാം മ​ണ്ണ് ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. പി​ന്നീ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മ​ണ്ണു നീ​ക്കി ര​ണ്ടു പേ​രെ​യും പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നു. കി​ട​ങ്ങൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മൊ​പ്പം അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്നാ​ണു ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

സാ​ജു​വി​ന്‍റെ ഭാ​ര്യ ബീ​ന​ അ​യ​ർ​ക്കുന്നം പൂ​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മാ​ർ​ട്ടി​ൻ, മ​രി​യ. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പു​ന്ന​ത്തു​റ വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ജോ​യി​യു​ടെ ഭാ​ര്യ സി​നി മു​ത്തോ​ലി. മ​ക്ക​ൾ: സോ​ന (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി, മം​ഗ​ലാ​പു​രം), സാ​നി​യ (പു​ന്ന​ത്തു​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ).

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നു ​പു​ന്ന​ത്തു​റ വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.