സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 39 പേ​ർ​ക്ക് കോ​വി​ഡ്
Saturday, March 28, 2020 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ഒ​​​രാ​​​ൾ​​​ക്കുകൂ​​​ടി കോ​​​വി​​​ഡ്-19 റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കോ​​​വി​​​ഡ്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ മാ​​​ത്രം 39 പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​തി​ൽ 25 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.

ഇ​ന്ന​ലെ ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്- 34. ക​​​ണ്ണൂ​​​രി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കും തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ല്ലം ജില്ലക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 164 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


1,10,299 പേ​​​ർ ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ൽ 1,09,683 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 616 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള​​​ള​​​ത്. 5,679 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 4,448 എ​​​ണ്ണം കോ​​​വി​​​ഡ്-19 അല്ലെ​​​ന്നു ഫ​​​ലം വ​​​ന്നു.സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കി തു​​​ട​​​രാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കോ​​​വി​​​ഡ്-19 റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് ഇ​​​ന്ന​​​ലെ​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.