തൊ​ടു​പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
തൊ​ടു​പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ്  മു​ങ്ങി മ​രി​ച്ചു
Tuesday, May 26, 2020 11:55 PM IST
തൊ​ടു​പു​ഴ :കൂ​ട്ടു​കാ​ർ​ക്കൊ​പ്പം തൊ​ടു​പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. തൊ​ടു​പു​ഴ കീ​രി​കോ​ട് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ എ.​എ​ച്ച്.​സ​ക്കീ​റി​ന്‍റെ മ​ക​ൻ മ​ഹ്സ​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കാ​ഞ്ഞി​ര​മ​റ്റം ചാ​ലി​ൽ​ക​ട​വി​ൽ ആ​റം​ഗ സം​ഘം കു​ളി​ക്കാ​നെ​ത്തി​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ഹ്സി​ൻ ഒ​ഴു​ക്കി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹു​ത്തു​ക്ക​ളി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് പു​ഴ​യി​ൽ ചാ​ടി മ​ഹ്സി​നെ ക​ര​യ്ക്ക് ക​യ​റ്റി ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.


മ​ഹ്സി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട സു​ഹൃ​ത്ത് മു​നീ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​എ​സ്‌​സി സൈ​ക്കോ​ള​ജി ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം ജോ​ലി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു മ​ഹ്സി​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ക​ബ​റ​ട​ക്കും.​മാ​താ​വ് റം​ല. സ​ഹോ​ദ​ര​ൻ: മ​യൂ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.