സ്കൂ​ൾ തു​റ​ക്കില്ല; ക്ലാസ് തുടങ്ങും
സ്കൂ​ൾ തു​റ​ക്കില്ല; ക്ലാസ് തുടങ്ങും
Saturday, May 30, 2020 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ തു​റ​ക്ക​ൽ ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നു തു​ട​ങ്ങും. ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കാ​ണി​ത്. 11-ാം ക്ലാ​സി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സ് ഇ​ല്ല. വി​ക്‌​ടേ​ഴ്സ് ചാ​ന​ൽ വ​ഴി ക്ലാ​സ് സം​പ്രേ​ഷ​ണം ചെ​യ്യും.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്‌​സി​ഇ​ആ​ർ​ടി, കൈ​റ്റ്, എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി എ​ന്നീ ഏ​ജ​ൻ​സി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​നു(​കൈ​റ്റ്) ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ഓ​രോ ക്ലാ​സി​ലേ​യ്ക്കു​മു​ള്ള പ്ര​ക്ഷേ​പ​ണം ന​ട​ത്തേ​ണ്ട​ത്.

സം​പ്രേ​ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൈ​റ്റ് ഒ​രു​ക്ക​ണം. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റ്, കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ടി​വി, സ്മാ​ർ​ട്ട് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കും ക്ലാ​സു​ക​ൾ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കേ​ണ്ട​താ​ണ്.

അ​തി​നാ​യി ക്ലാ​സ് ടീ​ച്ച​ർ കു​ട്ടി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ഥ​മാ​ധ്യാ​പ​ക​രു​മാ​യി ആ​ലോ​ചി​ച്ച് ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ന് ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഓ​രോ ക്ലാ​സി​ന്‍റെ​യും സം​പ്രേ​ഷ​ണ​ത്തി​നു മു​മ്പും ശേ​ഷ​വും ക്ലാ​സ് ടീ​ച്ച​ർ​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യോ ഫോ​ണോ മ​റ്റു മാ​ർ​ഗ​ങ്ങ​ളോ അ​പ​യോ​ഗി​ച്ച് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട​താ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


സ്കൂ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്രം അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നു ക്യു​ഐ​പി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ യ​ഥാ​സ​മ​യം കാ​ണാ​ന​വ​സ​രം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ, സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് കാ​ണു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​സ​രം ഉ​ണ്ടാ​കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ്.

ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ആ​ദ്യ​ത്തെ ഒ​രാ​ഴ്ച ന​ട​ത്തു​ന്ന ക്ലാ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് വി​ല​യി​രു​ത്താം.

എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ലസ്ടു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ക്യു​ഐ​പി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ര​ണ്ടാം ഘ​ട്ട​ത്തി​ലെ എ​സ്എ​സ്എ​ൽ​സി ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജി​ല്ലാ ത​ല​ത്തി​ലാ​ണ് ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​ത്തേ​ണ്ട​തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.