മാർ കുര്യാളശേരി അനുസ്മരണം രണ്ടിന്
Sunday, May 31, 2020 12:13 AM IST
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനും ആരാധനാ സന്യാസിനീ സഭയുടെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 95-ാംചരമ വാർഷികാചരണം അടുത്ത രണ്ടിനു നടക്കും. അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിലാണ് ചടങ്ങുകൾ. രാവിലെ ഏഴിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഒന്നിന് വൈകുന്നേരം അഞ്ചിന് ഡോക്യുമെന്ററി. യു ട്യൂബ് ചാനലായ ഇടയൻ മീഡിയയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടാകും.