ഓൺലൈനുത്സവം
Monday, June 1, 2020 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ങ്ങ​​​ളോ ആ​​​ര​​​വ​​​ങ്ങ​​​ളോ വ​​​ര്‍​ണ​​​ക്ക​​​ട​​​ലാ​​​സി​​​നാ​​​ല്‍ അ​​​ലം​​​കൃ​​​ത​​​മാ​​​യ ക്ലാ​​​സ് മു​​​റി​​​ക​​​ളോ ഒ​​​ന്നു​​​മി​​​ല്ലാ​​​തെ ഒ​​​രു പു​​​തി​​​യ അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. കൊ​​​റോ​​​ണ​​​യു​​​ടെ ഭീ​​​തി​​​യി​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ന്നു മു​​​ത​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഇ​​​ന്നു പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് ഓ​​​ണ്‍ലൈ​​​ന്‍ വ​​​ഴി. ഒ​​​ന്നു മു​​​ത​​​ല്‍ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​ക​​ളി​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 5.30 വ​​​രെ​​​യാ​​​ണ് ഓ​​​ണ്‍ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍.

ഈ ​​​ക്ലാ​​​സു​​​ക​​​ള്‍ വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ല്‍ വ​​​ഴി​​​യാ​​​ണു സം​​​പ്രേ​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്നു മു​​​ത​​​ല്‍ അ​​​ടു​​​ത്ത എ​​​ട്ടു വ​​​രെ ന​​​ട​​​ക്കു​​​ന്ന സം​​​പ്രേ​​​ഷ​​​ണം ട്ര​​​യ​​​ല്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. എ​​​ട്ടു മു​​​ത​​​ല്‍ 14 വ​​​രെ തീ​​യ​​തി​​ക​​ളി​​ൽ ഈ ​​​ക്ലാ​​​സു​​​ക​​​ള്‍ പു​​​നഃ​​​സം​​​പ്രേ​​​ഷണം ചെ​​​യ്യാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​വും വി​​​ക്‌ടേഴ്‌​​​സ് ചാ​​​ന​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍​ക്കു പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ര്‍ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള നി​​​ര്‍​ദേ​​​ശം. ഇ​​​ത് എ​​​ത്ര​​​മാ​​​ത്രം പ്രാ​​​യോ​​​ഗി​​​ക​​​മാ​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സം​​ശ​​യം നി​​​ല​​​നി​​​ല്ക്കു​​​ന്നു​​​ണ്ട്.

പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പു​​​തി​​​യ സ​​​മ​​​യ​​​ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള രീ​​​തി​​​യി​​​ലാ​​​വും ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത ​വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 1.30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ആ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. കോ​​​ള​​​ജ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന ജി​​​ല്ല​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന റൊ​​​ട്ടേ​​​ഷ​​​ന്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. മ​​​റ്റു​​​ള്ള​​​വ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലി​​​രു​​​ന്നു ക്ലാ​​​സു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​ണു​​​ള്ള​​​ത്.


ഒാ​ൺ​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പി​ന്നീ​ട് ഡൗ​ൺ​ലോ​ഡ് ചെ​യ്ത ഉ​ള്ള​ട​ക്കം ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും.

ചാനൽ നന്പർ

കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാനൽ നന്പരുകൾ: ഏ​​​ഷ്യാ​​​നെ​​​റ്റ് ഡി​​​ജി​​​റ്റ​​​ൽ-411, ഡെ​​​ൻ- 639, കേ​​​ര​​​ള വി​​​ഷ​​​ൻ- 42, ഡി​​​ജി മീ​​​ഡി​​​യ​​​- 149, സി​​​റ്റി ചാ​​​ന​​​ൽ -116 ഡി2​​​എ​​​ച്ചിലും ഡി​​​ഷ് ടി​​​വി​​​യി​​​ലും 642.
പോ​ർ​ട്ട​ൽ: www.victers.kite. kerala.gov.in. സോ​ഷ്യ​ൽ​മീ​ഡി​യ: facebook.com/Victers edu channel -ത​ൽ​സ​മ​യ​വും യു​ട്യൂ​ബ് ചാ​ന​ലി​ൽ youtube. com/ itsvicters ൽ ​സം​പ്രേ​ഷ​ണ​ത്തി​നു ശേ​ഷ​വും ക്ലാ​സ് ല​ഭ്യ​മാ​കും.

ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സ് ഷെ​​​ഡ്യൂ​​​ള്‍

( ഒ​​​ന്നു മു​​​ത​​​ല്‍ 12വ​​​രെ ക്ലാ​​​സ് -തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​​വ​​​രെ )
(ക്ലാ​​​സ്, സം​​​പ്രേ​​​ഷ​​​ണം, എ​​​ന്ന ക്ര​​​മ​​​ത്തി​​​ല്‍)

12-ാം ക്ലാസ്- രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 10.30 വ​​​രെ
10-ാം ക്ലാസ്- രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ 12.30 വ​​​രെ
9-ാം ക്ലാസ്- വൈ​​​കു​​​ന്നേ​​​രം 4.30 മു​​​ത​​​ല്‍ 5.30 വ​​​രെ
8-ാം ക്ലാസ്- ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 മു​​​ത​​​ല്‍ 4.30 വ​​​രെ
7-ാം ക്ലാസ്- ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ല്‍ 3.30 വ​​​രെ
6-ാം ക്ലാസ്- 2.30 മു​​​ത​​​ല്‍ മൂ​​​ന്നു വ​​​രെ
5-ാം ക്ലാസ്- ര​​​ണ്ടു മു​​​ത​​​ല്‍ 2.30 വ​​​രെ
4-ാം ക്ലാസ്- 1.30 മു​​​ത​​​ല്‍ ര​​​ണ്ടു വ​​​രെ
3-ാം ക്ലാസ്- ഒ​​​ന്നു​​​മു​​​ത​​​ല്‍ 1.30 വ​​​രെ
2-ാം ക്ലാസ്- 12.30 മു​​​ത​​​ല്‍ ഒ​​​രു മ​​​ണി വ​​​രെ
1-ാം ക്ലാസ്- രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ 11 വ​​​രെ

(ഒ​​​ന്നു മു​​​ത​​​ല്‍ ഒ​​​ന്‍​പ​​​തു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​നഃ​​​സം​​​പ്രേ​​​ഷണം ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍. 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​ണം എ​​​ല്ലാ ദി​​​വ​​​സ​​​വും)


തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.