ബ​സ് ചാ​ർ​ജ് 25% കൂ​ട്ടി
ബ​സ് ചാ​ർ​ജ് 25% കൂ​ട്ടി
Thursday, July 2, 2020 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ബ​സ് ചാ​ർ​ജ് 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. മി​നി​മം ചാ​ർ​ജ് ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ലും ഈ ​തു​ക​യി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​ര​പ​രി​ധി പ​കു​തി​യാ​ക്കി ചു​രു​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

നി​ര​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങു​ന്ന​തു മു​ത​ൽ വ​ർ​ധ​ന നി​ല​വി​ൽ വ​രു​മെ​ന്നും കോ​വി​ഡ് കാ​ല ത്തേക്കു മാ​ത്ര​മാ​ണു നി​ര​ക്കു വ​ർ​ധ​ന​യെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ന്നോ നാ​ളെ​യോ വി​ജ്ഞാ​പ​നം ഇ​റ​ങ്ങും.

മി​നി​മം ചാ​ർ​ജാ​യ എ​ട്ടു​രൂ​പ​യ്ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​ര​പ​രി​ധി അ​ഞ്ചു​കി​ലോ​മീ​റ്റ​റി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​ക്കി കു​റ​ച്ചു. ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ നി​ര​ക്കു​ക​ളി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു വ​രു​ന്ന​ത്. കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 70-ൽ​നി​ന്നു 90 പൈ​സ​യാ​ക്കി ഉ​യ​ർ​ത്തി.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ​ക്ലാ​സ് സ​ർ​വീ​സു​ക​ളി​ലും 25 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കി​ൽ വ​ർ​ധ​നയില്ല. നി​ര​ക്ക് പ​രി​ഷ്ക​ര​ണം പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ദം കേ​ൾ​ക്കാ​ൻ സാ​വ​കാ​ശം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം സി​റ്റിം​ഗ് മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്നു.

കോ​വി​ഡ് കാ​ല​ത്തേക്കു​ള്ള പ്ര​ത്യേ​ക നി​ര​ക്കാ​ണു ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ത​ത്​കാ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാനി​ര​ക്ക് ഉ​യ​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മി​നി​മം ചാ​ർ​ജ് 10 രൂ​പ​യാ​ക്കി​ക്കൊ​ണ്ട് 25 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്താ​നു​ള്ള ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് മി​നി​മം ചാ​ർ​ജ് ഉ​യ​ർ​ത്താ​തെ കി​ലോ​മീ​റ്റ​ർ കു​റ​ച്ചുകൊ​ണ്ടു​ള്ള നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ച്ച​ത്.

ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളു​​​​ടെ പു​​​​തി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ

(കി​​​​ലോ​​​​മീ​​​​റ്റ​​​​ർ, നി​​​​ല​​​​വി​​​​ലെ നി​​​​ര​​​​ക്ക്, ബ്രാ​​​​ക്ക​​​​റ്റി​​​​ൽ പു​​​​തു​​​​ക്കി​​​​യ നി​​​​ര​​​​ക്ക് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ)

2.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 8 (8), 5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 8 (10), 7.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 10 (13), 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 12 (15), 12.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 13 (17), 15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 15 (19), 17.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 17 (22), 20 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 19 (24), 22.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 20 (26), 25 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 22 (28), 27.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 24 (31), 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 26 (33), 32.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 27 (35), 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 29 (37), 37.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 31 (40), 40 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 33 (42).

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​റ്റി ഫാ​​​​സ്റ്റ്, ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ, സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ്, സൂ​​​​പ്പ​​​​ർ എ​​​​ക്സ്പ്ര​​​​സ്, ലോ ​​​​ഫ്ളോ​​​​ർ എ​​​​സി, ലോ ​​​​ഫ്ളോ​​​​ർ നോ​​​​ണ്‍ എ​​​​സി എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​ര​​​​ക്കു​​​​ക​​​​ൾ
(കി​​​​ലോ​​​​മീ​​​​റ്റ​​​​ർ, നി​​​​ല​​​​വി​​​​ലെ മി​​​​നി​​​​മം നി​​​​ര​​​​ക്ക്, പു​​​​തി​​​​യ നി​​​​ര​​​​ക്ക് എ​​​​ന്നി​​​​വ ക്ര​​​​മ​​​​ത്തി​​​​ൽ)

സി​​​​റ്റി​​​​ഫാ​​​​സ്റ്റ്
2.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 8 (10)

ഫാ​​​​സ്റ്റ് പാ​​​​സ​​​​ഞ്ച​​​​ർ, ലി​​​​മി​​​​റ്റ​​​​ഡ് സ്റ്റോ​​​​പ്പ്
5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 11 (14)

സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ്
10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 15 (20)

സൂ​​​​പ്പ​​​​ർ എ​​​​ക്സ്പ്ര​​​​സ്
10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 22(28)

ലോ ​​​​ഫ്ളോ​​​​ർ എ​​​​സി
5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 20 (26)

ലോ ​​​​ഫ്ളോ​​​​ർ നോ​​​​ണ്‍ എ​​​​സി
2.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ 10 (13).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.