സം​​​സ്ഥാ​​​ന​​​ത്ത് 160 പേ​ർ​ക്കു കോ​വി​ഡ്; 202 പേ​ർക്കു രോ​ഗ​മു​ക്തി
സം​​​സ്ഥാ​​​ന​​​ത്ത് 160 പേ​ർ​ക്കു കോ​വി​ഡ്; 202 പേ​ർക്കു രോ​ഗ​മു​ക്തി
Friday, July 3, 2020 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 160 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ ദി​​​നം കൂ​​​ടി​​​യാ​​​ണി​​​ത് -202.

14 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത് ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു. 106 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 40 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്.

2,088 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 2,638 പേ​​​ർ ഇ​​​തു​​​വ​​​രെ രോഗമു​​​ക്തി നേ​​​ടി.

നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം 1,78,099 ആ​​​യി കു​​​റ​​​ഞ്ഞു. 18,790 പേ​​​രെ ഇ​​​ന്ന​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽനി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും കൂ​​​ട്ടി​​​- ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 7589 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.