മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 2:13 AM IST
ചങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തു​​താ​​യി നി​​ർ​​മ്മി​​ച്ച മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സൂ​​പ്പ​​ർ​​സ്പെ​​ഷ്യാ​​ലി​​റ്റി ബ്ലോക്ക് നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. കോ​​വി​​ഡ്-19 പോ​​ലു​​ള്ള മ​​ഹാ​​മാ​​രി​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​തു​​ര​​ശു​​ശ്രൂ​​ഷ​​ാരം​​ഗ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഏ​​റെ ക​​രു​​ത​​ലും ജാ​​ഗ്ര​​ത​യും അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​പ്ത​​തി സ്മാ​​ര​​ക പ്രീ​​സ്റ്റ് വാ​​ർ​​ഡ്, ഡോ. ​​ജോ​​ർ​​ജ് പ​​ട​​നി​​ലം മ​​ൾ​​ട്ടി സ്പെ​​ഷ്യാ​​ലി​​റ്റി ഒ​​പി വി​​ഭാ​​ഗം, ട്രാ​​ൻ​​സ്പ്ലാ​​ന്‍റ് സ​​ർ​​ജ​​റി സൗ​​ക​​ര്യ​​ത്തോ​​ടു​​കൂ​​ടി​​യ എ​​ട്ട് ഓ​​പ്പ​​റേ​​ഷ​​ൻ തീ​​യ​​റ്റ​​റു​​ക​​ൾ, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കോ​​ച്ചേ​​രി ഡ​​യാ​​ലി​​സി​​സ് സെ​​ന്‍റ​​ർ, നെ​​ഫ്രോ ആ​​ൻഡ് ട്രാ​​ൻ​​സ്പ്ലാ​​ന്‍റ് ഇ​​ന്‍റെ​​ൻ​​സീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റ്, അ​​ന്ത​​ർ​​ദേ​​ശീ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്ക് അ​​നു​​സ​​രി​​ച്ച് നി​​ർ​​മ്മി​​ച്ച സെ​​ൻ​​ട്ര​​ൽ സ്റ്റെറൈൽ സ​​ർ​​വീ​​സ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ട്ട ബ്ലോ​​ക്കാ​​ണ് നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. സാ​​ന്തോം റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ, ന​​വീ​​ക​​രി​​ച്ച ബ്ള​​ഡ് ബാ​​ങ്ക്, പു​​തു​​ക്കിപ്പ​​ണി​​ത സാ​​ന്തോം ഓ​​ഡി​​റ്റോ​​റി​​യം, ആ​​ശു​​പ​​ത്രികു​​ടും​​ബം സ​​മാ​​ഹ​​രി​​ച്ച ജീ​​വ​​കാ​​രു​​ണ്യ നി​​ധി കൊ​​ണ്ട് നി​​ർ​​മ്മി​​ച്ച സ്നേ​​ഹ ഭ​​വ​​നം എ​​ന്നി​​വ​​യു​​ടെ ആ​​ശീ​​ർ​​വാ​​ദ​​വും ന​​ട​​ന്നു.


സെ​​ന്‍റ് തോ​​മ​​സ് ന​​ഴ്സിം​​ഗ് കോ​​ള​​ജ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ ഫാ.​​ഗ്രി​​ഗ​​റി പ​​രു​​വ​​പ്പ​​റ​​ന്പി​​ൽ അ​​നു​​സ്മ​​ര​​ണ​​വും ഫാ.​​ഷാ​​ജി തു​​ന്പേ​​ച്ചി​​റ​​യി​​ൽ ത​​യാ​​റാ​​ക്കി​​യ ആ​​ശു​​പ​​ത്രി ആ​​ന്തം പ്ര​​കാ​​ശന​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​മ്മേ​​ള​​നം ഒ​​ഴി​​വാ​​ക്കി​​യാ​​ണ് ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് മാ​​ത്യു എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സി.​​ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു.

ഫാ.​​തോ​​മ​​സ് പു​​തി​​യി​​ടം, ഫാ.​​സി​​ബി കൈ​​താ​​ര​​ൻ, ഡോ.​​എ​​ൻ.​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഡോ.​​തോ​​മ​​സ് സ​​ഖ​​റി​​യ, എം.​​ജെ.​​അ​​പ്രേം, സി​​സ്റ്റ​​ർ മെ​​റീ​​ന എ​​സ്ഡി, ജി​​ജി ജേ​​ക്ക​​ബ്, പോ​​ൾ മാ​​ത്യു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.