തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ
Monday, July 6, 2020 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പറേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ഇ​ന്നു രാ​വി​ലെ ആ​റു​ മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ലേക്കു​ള്ള എ​ല്ലാ റോ​ഡു​ം പൂ​ര്‍​ണമാ​യും അ​ട​യ്ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​നുള്ളി​ലെ ഒ​രു റോ​ഡി​ലും വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. കോ​ര്‍​പറേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ആ​ശു​പ​ത്രി​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, പ​ല​ച​ര​ക്കു​ക​ട​ക​ള്‍ എ​ന്നി​വ മാ​ത്ര​മേ ​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വദിക്കൂ.

സെ​ക്ര​ട്ടേറി​യറ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല.


ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും എ​ല്ലാ​വി​ധ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് പോ​ലീ​സി​നെ നി​യോ​ഗി​ക്കും. ഏ​തു​വി​ധ​ത്തി​ലു​ള്ള സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നും താ​ഴെപ്പ​റ​യു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.‌
സ്റ്റേ​റ്റ് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം - 112.

​തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം - 0471 2335410, 2336410, 2337410.
​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂം - 0471 2722500, 9497900999.
​പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്റ്റേ​റ്റ് കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം - 9497900121, 9497900112.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.