വ​​​യ​​​നാ​​​ട്ടി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​രി സി​​​സ്റ്റ​​​ർ ഡോ.​​​സ്കോ​​​ളാ​​​സ്റ്റി​​​ക്ക വി​​​ട​​​വാ​​​ങ്ങി
വ​​​യ​​​നാ​​​ട്ടി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​രി  സി​​​സ്റ്റ​​​ർ ഡോ.​​​സ്കോ​​​ളാ​​​സ്റ്റി​​​ക്ക വി​​​ട​​​വാ​​​ങ്ങി
Monday, August 10, 2020 11:23 PM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: ബ​​​ഥ​​​നി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം ബ​​​ത്തേ​​​രി പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ മു​​​ൻ മ​​​ദ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ ഡോ.​​​സ്കോ​​​ളാ​​​സ്റ്റി​​​ക്ക (89) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​ബ​​​ത്തേ​​​രി ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സി​​​ന്‍റെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മൂ​​​ല​​​ങ്കാ​​​വ് ഫോ​​​ർ​​​മേ​​​ഷ​​​ൻ ഹൗ​​​സ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ.

വ​​​യ​​​നാ​​​ട്ടി​​​ൽ ആ​​​ദ്യ​​​മാ​​​യി പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് ആ​​​രം​​​ഭി​​​ച്ച് ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യ്ക്കു ത​​​ന​​​താ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി. ഹോ​​​ള​​​ണ്ടി​​​ലെ റോ​​​മ​​​ൻ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​ന്നു മെ​​​ഡി​​​സി​​​നി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും (എം​​​ഡി) ക​​​ര​​​സ്ഥ​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് വി​​​ഭാ​​​ഗം, പു​​​ഷ്പ​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ഗ്രാ​​​മ​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ച് ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലും ധാ​​​രാ​​​ളം അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ, ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും വി​​​വി​​​ധ സ്ത്രീ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ല​​​ബാ​​​ർ​​​പ്ര​​​ദേ​​​ശ​​​ത്ത് അ​​​ന്വേ​​​ഷി, നീ​​​തി​​​വേ​​​ദി, സ​​​ഖി തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു. സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ- പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ത​​​ല​​​ങ്ങ​​​ളി​​​ൽ കൗ​​​ണ്‍​സി​​​ല​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ടി​​​ച്ചു. കു​​​റ​​​ച്ചു​​​കാ​​​ല​​​ങ്ങ​​​ളാ​​​യി വാ​​​ർ​​​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ കാ​​​ര​​​ണം മൂ​​​ല​​​ങ്കാ​​​വ് കോ​​​ണ്‍​വെ​​​ന്‍റി​​​ൽ വി​​​ശ്ര​​​മ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പെ​​​രു​​​ന്പാ​​​വൂ​​​ർ ഫാ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് തോ​​​ന്പ്ര​​​യു​​​ടേ​​​യും, മ​​​റി​​​യ​​​ത്തി​​​ന്‍റേ​​​യും നാ​​​ലാ​​​മ​​​ത്തെ മ​​​ക​​​ളാ​​​യി ജ​​​നി​​​ച്ചു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മ​​​ത്താ​​​യി വ​​​ർ​​​ഗീ​​​സ്, ആ​​​ന്‍റ​​​ണി വ​​​ർ​​​ഗീ​​​സ്, ഗ്രേ​​​സി പീ​​​റ്റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.