കാർഷിക ബില്ലുകൾക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
കാർഷിക ബില്ലുകൾക്കെതിരെ  കോണ്‍ഗ്രസ് പ്രതിഷേധം
Sunday, September 27, 2020 12:17 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​ക​​ദ്രോ​​ഹ ബി​​ല്ലി​​നെ​​തി​​രെ കെ​​പി​​സി​​സി ആ​​ഹ്വാ​​ന​​പ്ര​​കാ​​രം മ​​ണ്ഡ​​ലം കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം പ്ര​​തി​​ഷേ​​ധ​​സ​​മ​​രം സം​​ഘ​​ടി​​പ്പി​​ച്ചു. സ​​മ​​ര​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ന​​ന്ത​​പു​​രം അ​​രു​​വി​​ക്ക​​ര​​യി​​ൽ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ നിർവഹിച്ചു.

ക​​ർ​​ഷ​​ക വി​​രു​​ദ്ധ ക​​രി​​നി​​യ​​മം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്കും വ​​രെ കോ​​ണ്‍ഗ്ര​​സ് പോ​​രാ​​ട്ടം ന​​ട​​ത്തു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ർ​​പ​​റേ​​റ്റ് താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കാ​​നും കു​​ത്ത​​ക​​ക​​ളെ താ​​ലോ​​ലി​​ക്കാ​​നു​​മാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ന​​ട​​പ്പാ​​ക്കി​​യ​​ത്. പാ​​ർ​​ല​​മെ​​ന്‍റി​​നെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി​​യാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി ക​​രി​​നി​​യ​​മം പാ​​സാ​​ക്കി​​യ​​ത്. അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​യ​​തു മു​​ത​​ൽ ക​​ർ​​ഷ​​ക വി​​രു​​ദ്ധ സ​​മീ​​പ​​ന​​മാ​​ണ് മോ​​ദി സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കോ​​വി​​ഡ് കാ​​ല​​ത്തു പോ​​ലും രാ​​ജ്യ​​ത്ത് പ​​ട്ടി​​ണി മ​​ര​​ണ​​ങ്ങ​​ൾ ഇ​​ല്ലാ​​തി​​രു​​ന്ന​​ത് ക​​ർ​​ഷ​​ക​​ന്‍റെ ക​​ഠി​​നാ​​ധ്വാ​​നം കൊ​​ണ്ടാ​​ണ്. അ​​ത് മ​​റ​​ന്നാ​​ണ് ക​​ർ​​ഷ​​ക താ​​ൽ​​പ്പ​​ര്യം പ​​രി​​ഗ​​ണി​​ക്കാ​​തെ ഇ​​ത്ത​​ര​​മൊ​​രു ക​​രി​​നി​​യ​​മം കേ​​ന്ദ്രം പാ​​സാ​​ക്കി​​യ​​ത്.


പാ​​ർ​​ല​​മെ​​ന്‍റി​​ൽ നി​​യ​​മം പാ​​സാ​​ക്കി​​യ​​തുകൊ​​ണ്ട് അ​​ത് രാ​​ജ്യ​​ത്ത് ന​​ട​​പ്പാ​​ക്കാ​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ക​​രു​​ത​​ണ്ടെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു. വി​​വി​​ധ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ങ്ങ​​ളി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം ഉ​​മ്മ​​ൻ​​ചാ​​ണ്ടി, കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ൾ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

അ​​രു​​വി​​ക്ക​​ര​​യി​​ൽ ന​​ട​​ന്ന സ​​മ​​ര​​ത്തി​​ൽ കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ​​ര​​ത്ച​​ന്ദ്ര പ്ര​​സാ​​ദ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പാ​​ലോ​​ട് ര​​വി, മ​​ണ​​ക്കാ​​ട് സു​​രേ​​ഷ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നെ​​യ്യാ​​റ്റി​​ൻ​​ക​​ര സ​​ന​​ൽ, കെ.​​എ​​സ്.​​ശ​​ബ​​രീ​​നാ​​ഥ​​ൻ എം​​എ​​ൽ​​എ, കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​എ​​സ്.​​പ്ര​​ശാ​​ന്ത്, ബി.​​ആ​​ർ.​​എം.​​ ഷ​​ഫീ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.