കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​സ്ഐ മ​രി​ച്ചു
Tuesday, October 27, 2020 12:36 AM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​സ്ഐ മ​രി​ച്ചു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കോ​ള​പ്ര ചി​റ​യ്ക്ക​ൽ സി.​കെ. രാ​ജു (54) വാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​മേ​ഹം കൂ​ടി നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. നാ​ലു ദി​വ​സം മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട​തോ​ടെ​യാ​ണ് സ്ഥി​തി വീ​ണ്ടും ഗു​രു​ത​ര​മാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ മ​രി​ച്ചു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​സ്കാ​രം ന​ട​ത്തി.1990 ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച രാ​ജു അ​ടു​ത്ത മെ​യ് 31ന് ​വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്.


ഭാ​ര്യ: മാ​യ. മ​ക്ക​ൾ: ന​വ​നീ​ത്, മാ​ള​വി​ക. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ച ര​ണ്ടാ​മ​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ജു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ​ബ്രാ​ഞ്ച് എ​സ്ഐ ആ​യി​രു​ന്ന പൂ​ച്ച​പ്ര സ്വ​ദേ​ശി സി.​പി. അ​ജി​ത​നും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.