ഉ​മ്മ​ൻ ​ചാ​ണ്ടി​ക്ക് ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം
ഉ​മ്മ​ൻ ​ചാ​ണ്ടി​ക്ക്  ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ആ​ദ​രം
Sunday, November 1, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ന്പ​​​ത് വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടിയെ ​​​അ​​​ദ്ദേഹ​​​ത്തി​​​ന്‍റെ ജന്മ​​​ദി​​​ന​​​ത്തി​​​ൽ ലോ​​​ക മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹം ആ​​​ദ​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം 7.30ന് ​​​ഓ​​​ണ്‍​ലൈ​​​ൻ സൂം ​​​മീ​​​റ്റി​​​ങ്ങി​​​ലൂ​​​ടെ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി ഡോ.​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡോ.​​​ സാം പി​​​ത്രോ​​​ഡ, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​പി​​​ൽ സി​​​ബ​​​ൽ, പ​​​ള്ളം രാ​​​ജു, എഐ​​​സിസി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഹി​​​മാ​​​ൻ​​​ഷൂ വ്യാ​​​സ്, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സഡ​​​ർ വേ​​​ണു രാ​​​ജ​​​മ​​​ണി, സി​​​പിഎം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എ​​​സ്.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള, സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​രാ​​​യ ഹ​​​രി​​​ഹ​​​ര​​​ൻ, കെ.​​​എ​​​സ്. ചി​​​ത്ര, ഓ​​​സ്കാ​​​ർ ജേ​​​താ​​​വ് റ​​​സൂ​​​ൽ​​​ പൂ​​​ക്കു​​​ട്ടി, പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്രതാ​​​രം കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ൻ, പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ, യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് മു​​​ന​​​വ്വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ഉ​​​മ്മ​​​ൻ ചാ​​​ണ്ടിക്ക് ​​​ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.


അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, യൂ​​​റോ​​​പ്പ്, ഗ​​​ൾ​​​ഫ്, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മു​​​പ്പ​​​തി​​​ൽ​​​പ്പരം മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ച​​​ട​​​ങ്ങ് ന​​​ട​​​ന്ന​​​ത്. വി​​​വി​​​ധ ഫേ​​​സ്ബു​​​ക്ക് പേ​​​ജു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യം പ​​​രി​​​പാ​​​ടി സം​​​പ്രേ​​​ഷണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.