100 കോ​ടി കാണാനില്ല ; കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റെ സ്ഥ​​​ലം​​​മാ​​​റ്റി
Sunday, January 17, 2021 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 100 കോ​ടി രൂ​പ കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചീ​ഫ് ഓ​ഫീ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന കെ.​എം. ശ്രീ​കു​മാ​റി​നെ സെ​ൻ​ട്ര​ൽ സോ​ണി​ലേ​ക്കു​ മാ​റ്റി. ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

2012-15 കാ​ല​ഘ​ട്ട​ത്തി​ൽ ശ്രീ​കു​മാ​റി​നാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല. കെ​എ​സ്ആ​ർ​ടി​സി എ​ടു​ത്ത വാ​യ്പ​യി​ൽ 350 കോ​ടി രൂ​പ തി​രി​കെ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി കെ​ടി​ഡി​എ​ഫ്സി പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.


സെ​ൻ​ട്ര​ൽ സോ​ണ്‍ സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ന്‍റെ പൂ​ർ​ണചു​മ​ത​ല​യി​ൽ എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എം. താ​ജു​ദ്ദീ​ൻ സാ​ഹി​ബ് തു​ട​രും.

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ, പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ) എം. ​പ്ര​താ​പ​ദേ​വി​നെ ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ (പെ​ൻ​ഷ​ൻ ആ​ൻ​ഡ് ഓ​ഡി​റ്റ്) ചു​മ​ത​ല ന​ൽ​കി മാ​റ്റി നി​യ​മി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) എം.​ഡി. സു​കു​മാ​ര​നെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റുടെ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) അ​ധി​ക ചു​മ​ത​ല​കൂ​ടി ന​ൽ​കി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ ഉ​ത്ത​ര​വി​റ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.