മലബാർ എക്സ്പ്രസിനു തീപിടിച്ചു; ദുരന്തമൊഴിവായതു തലനാരിഴയ്ക്ക്
മലബാർ എക്സ്പ്രസിനു തീപിടിച്ചു;  ദുരന്തമൊഴിവായതു തലനാരിഴയ്ക്ക്
Monday, January 18, 2021 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​നു തീ​പി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ എ​ഴ​ര​യോ​ടെ​യാ​ണു വ​ർ​ക്ക​ല​യ്ക്കു സ​മീ​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ൻ​ജി​നു പി​ന്നി​ൽ പാ​ഴ്സ​ൽ ബോ​ഗി​യി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ൽ​നി​ന്നാ​ണ് അ​ദ്യം തീ​പി​ടി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ഴ്സ​ൽ ബോ​ഗി​യി​ലെ ര​ണ്ടു ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നാ​യി​രി​ക്കും അ​ന്വേ​ഷ​ണ​ചു​മ​ത​ല.

കാപ്പിൽ സ്റ്റേ​ഷ​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ ട്രെ​യി​നി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു യാ​ത്ര​ക്കാ​രു​ടെ​യും റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ർ ച​ങ്ങ​ല വ​ലി​ക്കു​ക​യും റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ വി​വ​രം സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ട്രെ​യി​ൻ നി​ർ​ത്തി​യ ഉ​ട​ൻ​ത​ന്നെ ലോ​ക്കോ പൈ​ല​റ്റ്, ഗാ​ർ​ഡ് യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തീ ​കു​ടു​ത​ൽ പ​ട​ർ​ന്നു. തു​ട​ർ​ന്നു ലോ​ക്കോ പൈ​ല​റ്റ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി. പ​ര​വൂ​രി​ൽ​നി​ന്നു ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. 9.10 ഓ​ടെ​യാ​ണ് തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. തീ ​അ​ണ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ, യാ​ത്ര പു​ന​രാ​രം​ഭി​ച്ചു.


വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ, തീ​പി​ടി​ത്ത​മു​ണ്ടാ​യ ബോ​ഗി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ച്ചി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

രാ​വി​ലെ 11 ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി ഇ​റ​ക്കി​യ​തി​നു​ശേ​ഷം ഉ​ന്ന​ത​പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​ഴ്സ​ൽ വാ​ൻ വേ​ർ​പെ​ടു​ത്തി മാ​റ്റി. മ​റ്റൊ​രു പാ​ഴ്സ​ൽ വാ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ട്രെ​യി​ൻ മം​ഗ​ലാ​പു​ര​ത്തേ​ക്ക് തി​രി​ച്ചു​പോ​യ​ത്. ബൈ​ക്കു​ക​ൾ ത​മ്മി​ലു​ര​ഞ്ഞ് തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.