ബസ് സ്കൂട്ടറിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചു
ബസ് സ്കൂട്ടറിലിടിച്ച് കടയിലേക്ക്  പാഞ്ഞുകയറി രണ്ടു പേർ മരിച്ചു
Saturday, January 23, 2021 1:37 AM IST
തി​രു​വ​ല്ല: എം​സി റോ​ഡി​ൽ ഇ​ടി​ഞ്ഞി​ല്ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്, ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ടു​പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്കു പ​രി​ക്കേറ്റു. സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ചെ​ങ്ങ​ന്നൂ​ർ പി​ര​ള​ശേ​രി ആ​ഞ്ഞി​ലം​പ​റ​മ്പി​ൽ ജ​യിം​സ് ചാ​ക്കോ (30), ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി പു​ല​ക്ക​ട​വ് ആ​ൻ​സി ഭ​വ​ന​ത്തി​ൽ ആ​ൻ​സി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ഭാ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തുനി​ന്നു തി​രു​വ​ല്ല​യി​ലേ​ക്കു വ​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് മു​ന്നി​ൽ പോ​യ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം സ​മീ​പ​ത്തെ എ​മി​റേ​റ്റ്സ് ഒ​പ്ടി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ബ​സ് ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളും ഒരു കാ​റും ബ​സി​ടി​ച്ച് ത​ക​ർ​ത്തു.

ഇ​ന്‍റ​ർ​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റു​മാ​നൂ​രി​ൽ പോ​യി മ​ട​ങ്ങി​യ യു​വ​തീയു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ജ​യിം​സ് ചാ​ക്കോ മു​ള​ക്കു​ഴ പി​ര​ള​ശേ​രി കാ​ഞ്ഞി​രം​പ​റ​മ്പി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ​യും കു​ഞ്ഞു​മോ​ളു​ടെ​യും മ​ക​നും മു​ള​ക്കു​ഴ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റുമാ​ണ്. വെ​ൺ​മ​ണി പു​ല​ക്ക​ട​വ് ആ​ൻ​സി ഭ​വ​നി​ൽ ജോ​ൺ​സ​ന്‍റെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച ആ​ൻ​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.