തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിൽ. ഇന്നലെ 10,031 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കാജനകമായി 14.8 ശതമാനത്തിലേക്ക് ഉയർന്നു.
സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതു മൂന്നാം തവണ മാത്രമാണ്. ഇതിനു മുന്പു കഴിഞ്ഞ ഒക്ടോബർ 10 ന് 11,755 പേർക്കു രോഗം സ്ഥിരീകരിച്ചതായിരുന്നു ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണം. ഒക്ടോബർ ഏഴിന് 10,606 പേർക്കു രോഗം സ്ഥിരീകരിച്ചു. അതിനു ശേഷം പതിനായിരം കടക്കുന്നത് ഇന്നലെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാന്പിളുകൾ പരിശോധിച്ചു. പരിശോധിച്ചവരിൽ ഏഴിലൊരാൾ പോസിറ്റീവ് ആയി. 21 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,877 ആയി. 32 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 3,792 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 69,868 ആയി ഉയർന്നു.
ഇന്നലെ കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,500 നു മുകളിലെത്തി. വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം:
കോഴിക്കോട് 1,560, എറണാകുളം 1,391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.