സംസ്ഥാനത്ത് രോ​ഗി​ക​ൾ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി
Thursday, April 22, 2021 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളുടെ എണ്ണം ആ​​​ദ്യ​​​മാ​​​യി ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ 22,414 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 1,21,763 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 18.41 ശ​​​ത​​​മാ​​​ന​​​മാ​​​യി. ഇ​​​ന്ന​​​ലെ 22 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 5,000 ആ​​​യി. ഇ​​ന്ന​​ലെ മാ​​ത്രം 105 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 5,431 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. നി​​​ല​​​വി​​​ൽ 1,35,631 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ൾ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ള​​​മാ​​​യി. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം: എ​​​റ​​​ണാ​​​കു​​​ളം 3,980, കോ​​​ഴി​​​ക്കോ​​​ട് 2,645, തൃ​​​ശൂ​​​ർ 2,293, കോ​​​ട്ട​​​യം 2,140, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,881, മ​​​ല​​​പ്പു​​​റം 1,874, ക​​​ണ്ണൂ​​​ർ 1,554, ആ​​​ല​​​പ്പു​​​ഴ 1,172, പാ​​​ല​​​ക്കാ​​​ട് 1,120, കൊ​​​ല്ലം 943, പ​​​ത്ത​​​നം​​​തി​​​ട്ട 821, ഇ​​​ടു​​​ക്കി 768, കാ​​​സ​​​ർ​​​ഗോ​​​ഡ് 685, വ​​​യ​​​നാ​​​ട് 538.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.