യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ​ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ​ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Thursday, June 24, 2021 1:10 AM IST
ഉ​പ്പു​ത​റ: യു​വ​തി​യാ​യ വീ​ട്ട​മ്മ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട അ​റ​ഞ്ഞ​നാ​ൽ അ​മ​ൽ ബാ​ബു (27) വി​നെ പീ​രു​മേ​ട് ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി, ഉ​പ്പു​ത​റ സി​ഐ ആ​ർ. മ​ധു എ​ന്നി​വ​ർ​ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. അ​മ​ലി​ന്‍റെ ഭാ​ര്യ ധ​ന്യ​യെ (21) മാ​ർ​ച്ച് 28ന് ​രാ​വി​ലെ ആ​റോ​ടെ​യാ​ണ് മു​റി​യി​ലെ ജ​ന​ൽക്കന്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ​ഭ​ർ​ത്താ​വ് വീ​ട്ടി​ൽ​നി​ന്നും പോ​യ​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.


ധ​ന്യ​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ധ​ന്യ​യു​ടെ പി​താ​വ് ജ​യ​പ്ര​കാ​ശ് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ധ​ന്യ​ക്ക് മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡനം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഗാ​ർ​ഹി​ക പീ​ഡന കു​റ്റം ചു​മ​ത്തി ഇ​ന്ന​ലെ രാ​വി​ലെ അ​മ​ലി​നെ അ​റ​സ്റ്റു​ ചെ​യ്തു പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.