ഫോ​ണ്‍​വി​ളി വി​വാ​ദം; പരാതിക്കാർക്കു സസ്പെൻഷൻ, മന്ത്രി ശശീന്ദ്രനു താക്കീത്
ഫോ​ണ്‍​വി​ളി വി​വാ​ദം; പരാതിക്കാർക്കു സസ്പെൻഷൻ,  മന്ത്രി ശശീന്ദ്രനു താക്കീത്
Tuesday, July 27, 2021 1:47 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍​വി​ളി വി​വാ​ദ​ത്തി​ൽ എ​ൻ​സി​പി​യി​ൽ ന​ട​പ​ടി. പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ​യും മ​റ്റു മൂ​ന്നു പേ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്തു.

പാ​ർ​ട്ടി നേ​താ​വെ​ന്ന നി​ല​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശീ​ന്ദ്ര​ൻ ഇ​ട​പെ​ട്ട​തി​ൽ തെ​റ്റി​ല്ല; എ​ന്നാ​ൽ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മാ​യി​രു​ന്നു; മേ​ലി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്നും ഇ​ന്ന​ലെ ചേ​ർ​ന്ന എ​ൻ​സി​പി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ശ​ശീ​ന്ദ്ര​നെ താ​ക്കീ​തു ചെ​യ്തു. പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.


സം​സ്ഥാ​ന സ​മി​തി അം​ഗം പ്ര​ദീ​പ്, എ​ൻ​സി​പി മ​ഹി​ളാ വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ണി വി​റ്റോ, എ​ൻ​വൈ​സി കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു തു​ട​ങ്ങി​യ​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളാ​യ എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പ​ത്മാ​ക​ര​ൻ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് രാ​ജീ​വ് എ​ന്നി​വ​രെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​ർ​ക്കെ​തി​രേ​യാ​ണു പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.