ഇ​ടു​ക്കി, ഇടമലയാർ, പന്പ ഇന്നു തുറക്കും; നദീതീരങ്ങളിൽ ജാഗ്രത
ഇ​ടു​ക്കി, ഇടമലയാർ, പന്പ ഇന്നു തുറക്കും; നദീതീരങ്ങളിൽ ജാഗ്രത
Tuesday, October 19, 2021 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി, ഇ​​​ട​​​മ​​​ല​​​യാ​​​ർ, പ​​​ന്പ ഡാ​​​മു​​​ക​​​ൾ ഇ​​​ന്നു തു​​​റ​​​ക്കും. രാ​​​വി​​​ലെ 11ന് ​​​ഇ​​​ടു​​​ക്കി ഡാ​​​മി​​​ന്‍റെ ഷ​​​ട്ട​​​റു​​​ക​​​ൾ ഒ​​​ര​​ടി വീ​​​തം ഉ​​​യ​​​ർ​​​ത്തും. അ​​​ര മ​​​ണി​​​ക്കൂ​​​ർ ഇ​​​ട​​​വി​​​ട്ട് മൂ​​​ന്നു ഷ​​​ട്ട​​​റു​​​ക​​​ളാ​​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ തു​​​റ​​​ക്കു​​​ക.

ഇ​​തു​​വ​​ഴി ഒ​​​രേ​​​സ​​​മ​​​യം 100 ക്യുമെക്സ് ജ​​​ലം പു​​​റ​​​ത്തേ​​​ക്ക് ഒ​​​ഴു​​​കും. ഡാം ​​​തു​​​റ​​ക്കു​​ന്ന​​തി​​ലൂ​​ടെ പ​​​ര​​​മാ​​​വ​​​ധി 10 മു​​​ത​​​ൽ 15 സെ​​​ന്‍റിമീ​​​റ്റ​​​ർ മാ​​​ത്ര​​​മേ ന​​​ദി​​​ക​​​ളി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ക​​യു​​ള്ളൂ​​വെ​​ന്നും ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​ബി. അ​​​ശോ​​​ക് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, പു​​ഴ​​യോ​​ര​​ങ്ങ​​ളി​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം.

ഡാം ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് രാ​​​ത്രി​​​കാ​​​ല യാ​​​ത്ര വേ​​​ണ്ടെ​​ന്നും പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ത്തു​​​ള്ള​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​മെ​​​ന്നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.അ​​ത​​ത് ജി​​​ല്ലാ അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ​​​ക്കു ഡാ​​​മു​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി എ​​​ത്ര​​​മാ​​​ത്രം തു​​​റ​​​ക്കാ​​​മെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കാം.

ഇടുക്കി ഇന്നു രാവിലെ 11നു തുറക്കും

ചെ​റു​തോ​ണി: ജ​ല​നി​ര​പ്പ് റെ​ഡ് അ​ല​ർ​ട്ട് ലെ​വ​ലി​ൽ എ​ത്തി​യ ഇ​ടു​ക്കി - ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂന്നു ഷ​ട്ട​റു​ക​ളാ​ണ് ഇ​ന്നു രാ​വി​ലെ 11നു ​തു​റ​ക്കു​ം. 35 സെ​ന്‍റി മീ​റ്റ​ർ വീ​തം മൂന്നു ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (100 ക്യു​മെക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് തു​റ​ന്നു​വി​ട്ട് ജ​ല​വി​താ​നം ക്ര​മീ​ക​രി​ക്കാ​നാ​ണ് നേ​ര​ത്തേ​ത​ന്നെ തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2397.52 അ​ടി​യാ​ണ്.


ജ​ല​നി​ര​പ്പ് 2396.86 അ​ടി ​പി​ന്നി​ട്ട​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നാ​ണു തീ​രു​മാ​നം.

ഇടുക്കി പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ ആ​റു​ത​വ​ണ അ​ണ​ക്കെ​ട്ട് തു​റ​ന്നി​ട്ടു​ണ്ട്. 1981 ഒ​ക്ടോ​ബ​ർ 29നും 1992 ​ഒ​ക്ടോ​ബ​ർ 12നും ​അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഇതേ വർഷങ്ങളിൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ന​വം​ബ​റി​ൽ വീ​ണ്ടും അ​ണ​ക്കെ​ട്ട് തു​റ​ന്നു.

2018 ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, ഒ​ക്ടോ​ബ​ർ ആ​റ് എ​ന്നീ ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്നു. 2018-ൽ ​ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്ക് 12നു ​ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 25 സെ​ന്‍റിമീ​റ്റ​റാ​ണ് ആ​ദ്യം ഉ​യ​ർ​ത്തി​യ​ത്. പി​ന്നീ​ട് 15-ഓ​ടെ അ​ഞ്ചു​ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി.

ജ​ല​നി​ര​പ്പ് 2391 അ​ടി​യി​ലും താ​ഴെ എ​ത്തി​യ​തോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഉ​ച്ച​യോ​ടെ​യാ​ണ് 29 ദി​വ​സ​ത്തി​നു​ശേ​ഷം ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.

ഷ​ട്ട​റു​ക​ൾ ഒ​രു​മി​ച്ചു തു​റ​ക്കി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളു​​​ടെ ഷ​​​ട്ട​​​റു​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു തു​​​റ​​​ക്കി​​​ല്ല. ഇ​​​ടു​​​ക്കി​​യി​​ൽ മ​​​ധ്യ​​​ഭാ​​​ഗ​​​ത്തെ ഷ​​​ട്ട​​​റാ​​​ണ് ആ​​​ദ്യം തു​​​റ​​​ക്കു​​​ക. പി​​​ന്നീ​​​ട് ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലെയും. ചു​​​രു​​​ങ്ങി​​​യ​​​ത് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ ഇ​​​ട​​​വി​​​ട്ടാ​​യി​​രി​​ക്കും മൂ​​​ന്നു ഷ​​​ട്ട​​​റു​​​ക​​​ളും തു​​റ​​ക്കു​​ന്ന​​ത്. ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ലും പ​​​ന്പ​​​യി​​​ലും ഇ​​​തേ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടും ഷ​​​ട്ട​​​റു​​​ക​​​ൾ വീ​​​ത​​​വും തു​​​റ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.