മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഇ​ന്ന​ലെ​യും തു​റ​ന്നു; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Thursday, December 9, 2021 1:15 AM IST
ക​​ട്ട​​പ്പ​​ന: മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ണ്ടും ത​മി​ഴ്നാ​ട് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​​തു​​റ​​ന്നു വി​​ട്ടു. പെ​​രി​​യാ​​റി​​ന്‍റെ തീ​​രപ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ൾ ഉ​​റ​​ക്ക​​മു​​ണ​​രു​​ന്ന​​തി​​നു മു​​ന്പേ പു​​ല​​ർ​​ച്ചെ 5.15ന് ​​സ്പി​​ൽ​​വേ​​യി​​ലെ നാ​​ലു ഷ​​ട്ട​​റു​​ക​​ളാ​ണ് തു​റ​ന്ന​ത്.

ഒ​​രു ഷ​​ട്ട​​ർ ( വി-3) ​​രാ​​ത്രി​​യി​​ലും തു​​റ​​ന്നി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു​​ ഷ​​ട്ട​​റു​​ക​​ൾകൂ​​ടി 30 സെ.​​മീ ഉ​​യ​​ർ​​ത്തി 2056. 45 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് പു​​ല​​ർ​​ച്ചെ പെ​​രി​​യാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​ക്കി​​യ​​ത്.

രാ​​വി​​ലെ ആ​​റാ​​യ​​തോ​​ടെ അ​​ഞ്ചു ഷ​​ട്ട​​റു​​ക​​ളും 60 സെ​​ന്‍റി​​മീ​​റ്റ​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി 3947.55 ഘ​​ന​​യ​​ടി വെ​​ള്ളം ഒ​​ഴു​​ക്കി​​യ​​തോ​​ടെ തീ​​രപ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ല വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​റി.


മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ കൂ​​ടി 60 സെ.​​മീ ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ സ്പി​​ൽ​​വേ വ​​ഴി പെ​​രി​​യാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​കു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വു വ​​ർ​​ധി​പ്പി​​ച്ച് 5554. 57 ഘ​​ന​​യ​​ടി​​യാ​​യി. 15 മി​​നി​​റ്റു​​കൂ​​ടി ക​​ഴി​​ഞ്ഞ​​തോ​​ടെ ത​​മി​​ഴ്നാ​​ട് ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ​​കൂ​​ടി ഉ​​യ​​ർ​​ത്തി 7141.59 ഘ​​ന​​യ​​ടി വെ​​ള്ളം ഒ​​ഴു​​ക്കി​​യ​​തോ​​ടെ തീ​​ര​​ദേ​​ശ വാ​​സി​​ക​​ൾ ദുരിതത്തിലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.