പോർവിളി, സ്തംഭനം; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
പോർവിളി, സ്തംഭനം; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
Tuesday, June 28, 2022 2:57 AM IST
സ്വ​​​​​​ന്തം ലേ​​​​​​ഖ​​​​​​ക​​​​​​ൻ
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ലും, പോ​​​​​​ർ വി​​​​​​ളി​​​​​​ച്ച് ഇ​​​​​​രി​​​​​​പ്പി​​​​​​ടം വി​​​​​​ട്ടി​​​​​​റ​​​​​​ങ്ങി​​​​​​യ മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള ഭ​​​​​​ര​​​​​​ണക​​​​​​ക്ഷി അം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​റുമു​​​​​​ദ്രാ​​​​​​വാ​​​​​​ക്യം വി​​​​​​ളി​​​​​​യി​​​​​​ലും ആ​​​​​​ദ്യദി​​​​​​നംത​​​​​​ന്നെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ സ്തം​​​​​​ഭി​​​​​​ച്ചു. രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി​ എം​​​​​പി​​​​​യു​​​​​ടെ ഓ​​​​​​ഫീ​​​​​​സ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ ചോ​​​​​​ദ്യോ​​​​​​ത്ത​​​​​​ര​​​​​​വേ​​​​​​ള മു​​​​​​ത​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ട്ടു. രാ​​​​​​വി​​​​​​ലെ ഒ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ന് സ​​​​​​ഭ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​തു മു​​​​​​ത​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പ്ല​​​​​​ക്കാ​​​​​​ർ​​​​​​ഡു​​​​​​മാ​​​​​​യി എ​​​​​​ഴു​​​​​​ന്നേ​​​​​​റ്റു നി​​​​​​ന്നു മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യം മു​​​​​​ഴ​​​​​​ക്കി. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​ം രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ സ​​​​​​ഭ​​​​​​യി​​​​​​ൽ രാ​​​​​​ഷ്‌ട്രീയ​​​​​​പ്പോ​​​​​​ര് ആ​​​​​​ളി​​​​​​ക്ക​​​​​​ത്തി; ചോ​​​​​​ദ്യോ​​​​​​ത്ത​​​​​​ര​​​​​​വേ​​​​​​ള പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി സ്തം​​​​​​ഭി​​​​​​ച്ചു.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ ആ​​​​​​റ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ പ്ര​​​​​​തി​​​​​​ഷേ​​​​​​ധസൂ​​​​​​ച​​​​​​ക​​​​​​മാ​​​​​​യി ക​​​​​​റു​​​​​​ത്ത ഷ​​​​​​ർ​​​​​​ട്ട് ധ​​​​​​രി​​​​​​ച്ചെ​​​​​​ത്തി. ക​​​​​​റു​​​​​​ത്ത വ​​​​​​സ്ത്രം ധ​​​​​​രി​​​​​​ച്ചു പ്ല​​​​​​ക്കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​മേ​​​​​​ന്തിനി​​​​​​ന്ന ഷാ​​​​​​ഫി പ​​​​​​റ​​​​​​ന്പി​​​​​​ൽ, അ​​​​​​ൻ​​​​​​വ​​​​​​ർ സാ​​​​​​ദ​​​​​​ത്ത്, റോ​​​​​​ജി എം. ​​​​​​ജോ​​​​​​ണ്‍, ന​​​​​​ജീ​​​​​​ബ് കാ​​​​​​ന്ത​​​​​​പു​​​​​​രം, എ​​​​​​ൽ​​​​​​ദോ​​​​​​സ് കു​​​​​​ന്ന​​​​​​പ്പി​​​​​​ള്ളി, സനീ​​​​​​ഷ്കു​​​​​​മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം തു​​​​​​ട​​​​​​ർ​​​​​​ന്നു. ഇ​​​​​​തോ​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നും വാ​​​​​​ശി​​​​​​ക​​​​​​യ​​​​​​റി. ബ​​​​​​ഹ​​​​​​ളം വ​​​​​​ച്ചെ​​​​​​ഴു​​​​​​ന്നേ​​​​​​റ്റ എ.​​​​​​എ​​​​​​ൻ. ഷം​​​​​​സീ​​​​​​റു​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ യു​​​​​​വ​​​​​​നി​​​​​​ര വാ​​​​​​ക്കേ​​​​​​റ്റ​​​​​​മാ​​​​​​യി.


സ​​​​​​ഭ ആ​​​​​​രം​​​​​​ഭി​​​​​​ച്ച് അ​​​​​​ഞ്ചു മി​​​​​​നി​​​​​​റ്റി​​​​​​നു​​​​​​ള്ളി​​​​​​ൽ ത​​​​​​ന്നെ സ്പീ​​​​​​ക്ക​​​​​​ർ സ​​​​​​ഭ ത​​​​​​ത്കാ​​​​​​ല​​​​​​ത്തേ​​​​​​ക്കു നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​താ​​​​​​യി അ​​​​​​റി​​​​​​യി​​​​​​ച്ച് ചേം​​​​​​ബ​​​​​​റി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങി. രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി​​​​​​യു​​​​​​ടെ ഓ​​​​​​ഫീസി​​​​​​നുനേ​​​​​​ർ​​​​​​ക്കു​​​​​​ണ്ടായ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ടി. ​​​​​​സി​​​​​​ദ്ദി​​​​​​ഖ് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രപ്ര​​​​​​മേ​​​​​​യ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ​​​​​​കി​​​​​​യെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം പ്ര​​​​​​സം​​​​​​ഗി​​​​​​ക്കാ​​​​​​തെ ബ​​​​​​ഹ​​​​​​ളം തു​​​​​​ട​​​​​​ർ​​​​​​ന്നു. പോ​​​​​​ർ​​​​​​വി​​​​​​ളി​​​​​​ക്കൊ​​​​​​ടു​​​​​​വി​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ക്ഷ​​​​​​ണി​​​​​​ക്ക​​​​​​ലും സ​​​​​​ബ്മി​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളും റ​​​​​​ദ്ദാ​​​​​​ക്കി, ബി​​​​​​ല്ലി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്നു. മി​​​​​​ൽ​​​​​​മ​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള കേ​​​​​​ര​​​​​​ള സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സം​​​​​​ഘം ഭേ​​​​​​ദ​​​​​​ഗ​​​​​​തി ബി​​​​​​ൽ മ​​​​​​ന്ത്രി വി.​​​​​​എ​​​​​​ൻ. വാ​​​​​​സ​​​​​​വ​​​​​​ൻ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച് ച​​​​​​ർ​​​​​​ച്ച കൂ​​​​​​ടാ​​​​​​തെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ​​​​​​ബ്ജ​​​​​​ക്ട് ക​​​​​​മ്മി​​​​​​റ്റി​​​​​​ക്കു വി​​​​​​ട്ടു. കേ​​​​​​ര​​​​​​ള സ്വ​​​​​​കാ​​​​​​ര്യ വ​​​​​​ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​ക്ക​​​​​​ലും പ​​​​​​തി​​​​​​ച്ചു കൊ​​​​​​ടു​​​​​​ക്ക​​​​​​ലും ഭേ​​​​​​ദ​​​​​​ഗ​​​​​​തി ബി​​​​​​ൽ മാ​​​​​​റ്റി​​​​​​വ​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.