ചികിത്സാ പിഴവ്; ഉന്നതതല യോഗം ഇന്ന്
Wednesday, May 22, 2024 12:51 AM IST
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ തുടർച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെ സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കാൻ മന്ത്രി വീണ ജോർജ് ഉന്നതതല യോഗം വിളിച്ചു.
ഇന്നു ചേരുന്ന യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.