സി​നിമാ മേ​ഖ​ല​യി​ലെ പു​തി​യ സം​ഘ​ട​ന: ന​ല്ല​തെ​ങ്കി​ല്‍ ഭാ​ഗ​മാ​കു​മെ​ന്ന് ടൊ​വി​നോ
സി​നിമാ മേ​ഖ​ല​യി​ലെ പു​തി​യ സം​ഘ​ട​ന: ന​ല്ല​തെ​ങ്കി​ല്‍ ഭാ​ഗ​മാ​കു​മെ​ന്ന് ടൊ​വി​നോ
Wednesday, September 18, 2024 12:07 AM IST
കൊ​​​ച്ചി: സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ​​​താ​​​യി വ​​​രു​​​ന്ന സം​​​ഘ​​​ട​​​ന മി​​​ക​​​ച്ച​​​താ​​​ണെ​​​ങ്കി​​​ല്‍ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​മെ​​​ന്നു ന​​​ട​​​ന്‍ ടൊ​​​വി​​​നോ തോ​​​മ​​​സ്.

അ​​​തേ​​​സ​​​മ​​​യം, നി​​​ല​​​വി​​​ല്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ക്കു​​​ന്ന ച​​​ര്‍​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മ​​​ല്ല. നി​​​ല​​​വി​​​ല്‍ താ​​​ന്‍ അ​​​മ്മ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യി എ​​​ന്തു കാ​​​ര്യം ന​​​ട​​​ന്നാ​​​ലും ന​​​ല്ല​​​താ​​​ണ്. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​മെ​​​ന്നും ടൊ​​​വി​​​നോ പ​​​റ​​​ഞ്ഞു.

മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കു ബ​​​ദ​​​ലാ​​​യി പു​​​തി​​​യ സം​​​ഘ​​​ട​​​ന രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ അ​​​ഞ്ജ​​​ലി മേ​​​നോ​​​ന്‍, ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി, ആ​​​ഷി​​​ഖ് അ​​​ബു, രാ​​​ജീ​​​വ് ര​​​വി, ന​​​ടി റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍, ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ ബി​​​നീ​​​ഷ് ച​​​ന്ദ്ര എ​​​ന്നി​​​വ​​​ര്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തു​​​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​വ​​​ര്‍ സി​​​നി​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കി​​​ട​​​യി​​​ല്‍ പ്ര​​​സ്താ​​​വ​​​ന ന​​​ല്‍​കി​​​യി​​​രു​​​ന്നു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​ക്തീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു പു​​​തി​​​യ സം​​​ഘ​​​ട​​​ന രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

വ്യാജപതിപ്പ് സിനിമാ വ്യവസായത്തെ ബാധിക്കും


നെ​​​ടു​​​മ്പാ​​​ശേ​​​രി : സി​​​നി​​​മ​​​യു​​​ടെ വ്യാ​​​ജപ​​​തി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത് സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തെ ആ​​​കെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും ഇ​​​തി​​നു പി​​​ന്നി​​​ൽ ഒ​​​രു സം​​​ഘംത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും സി​​​നി​​​മാ​​​താ​​​രം ടൊ​​​വി​​​നോ തോ​​​മ​​​സ്.

ടൊ​​​വി​​​നോ തോ​​​മ​​​സി​​​നെ നാ​​​യ​​​ക​​​നാ​​​ക്കി ന​​​വാ​​​ഗ​​​ത​​​നാ​​​യ ജി​​​തി​​​ന്‍ ലാ​​​ല്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത് ഓ​​​ണം റി​​​ലീ​​​സാ​​​യി തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ എ​​​ആ​​​ര്‍​എം (അ​​​ജ​​​യ​​​ന്‍റെ ര​​​ണ്ടാം മോ​​​ഷ​​​ണം) എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ വ്യാ​​​ജപ​​​തി​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണു പു​​​റ​​​ത്താ​​​യ​​​ത്.

ട്രെ​​​യി​​​ന്‍യാ​​​ത്ര​​​യ്ക്കി​​​ടെ ഒ​​​രാ​​​ള്‍ ചി​​​ത്രം മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ കാ​​​ണു​​​ന്ന ദൃ​​​ശ്യം പു​​​റ​​​ത്തു വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത് വാ​​​ർ​​​ത്ത​​​യാ​​​യ​​​ത്. “ഒ​​​രു സു​​​ഹൃ​​​ത്താ​​​ണ് ഇ​​​ത് എ​​​നി​​​ക്ക് അ​​​യ​​​ച്ചു​​​ത​​​ന്ന​​​ത്.

ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​കം. വേ​​​റെ ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ല. ടെ​​​ലി​​​ഗ്രാം വ​​​ഴി എ​​​ആ​​​ര്‍​എം കാ​​​ണേ​​​ണ്ട​​​വ​​​ര്‍ കാ​​​ണ​​​ട്ടെ. അ​​​ല്ലാ​​​തെ എ​​​ന്തു പ​​​റ​​​യാ​​​നാ’’ എ​​​ന്ന കു​​​റി​​​പ്പോ​​​ടെ ല​​​ഘു വീ​​​ഡി​​​യോ​​​യ്ക്കൊ​​​പ്പം സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജി​​​തി​​​ന്‍ ലാ​​​ല്‍ത​​​ന്നെ​​​യാ​​​ണ് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ദൃ​​​ശ്യം പ​​​ങ്കു​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.