ഗ​വ​ർ​ണ​ർ ഡൽഹിയിൽ പ​ത്ര​ക്കാ​രോ​ടു പ​റ​ഞ്ഞ​ത്
ഗ​വ​ർ​ണ​ർ ഡൽഹിയിൽ പ​ത്ര​ക്കാ​രോ​ടു പ​റ​ഞ്ഞ​ത്
Saturday, January 18, 2020 12:24 AM IST
• സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ര​ണ്ടു പാ​ത​യി​ലാ​ണോ?
ഞാ​ൻ പൂ​ർ​ണ​മാ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യാ​ണ് നീ​ങ്ങു​ന്ന​ത്.

• മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ റ​സി​ഡ​ന്‍റ് പ​രാ​മ​ർ​ശം ?
ഇ​ത് കൊ​ളോ​ണി​യ​ൽ കാ​ല​മ​ല്ല. ഇ​ത് നി​യ​മ​വാ​ഴ്ച​യു​ടെ കാ​ല​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ല്ലാ​റ്റി​നും മു​ക​ളി​ലു​ള്ള​ത്. ന​മ്മ​ൾ കൊ​ളോ​ണി​യ​ൽ ഇ​ന്ത്യ​യി​ൽ അ​ല്ല ജീ​വി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​ണ് തി​രി​ച്ച​റി​യേ​ണ്ട​ത്. നി​യ​മം എ​നി​ക്കും അ​ദ്ദേ​ഹ​ത്തി​നും മ​റ്റെ​ല്ലാ​റ്റി​നും മു​ക​ളി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്.

• കേ​ര​ള​ത്തി​ൽ ഭ​ര​ണ​ഘ​ട​നാപ​ര​മാ​യ സ്തം​ഭ​നാ​വ​സ്ഥ ഉ​ണ്ടോ?
എ​ന്തി​നാ​ണ് തോക്കിൽക​യ​റി വെ​ടി​വ​യ്ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്വ​യം തി​രു​ത്തി മു​ന്നോ​ട്ടു വ​രി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ.

• ഈ ​വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചോ?
അ​തി​നു​ള്ള സാ​ഹ​ച​ര്യം ആ​യി​ട്ടി​ല്ല. കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ അ​തി​ലേ​ക്കു ക​ട​ക്കൂ.

• ഗ​വ​ർ​ണ​ർ മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും വ​ക്താ​വാ​ണെ​ന്ന ആ​രോ​പ​ണം?

ഞാ​ൻ എ​ന്‍റെ മാ​ത്രം വ​ക്താ​വാ​ണ്, മ​റ്റാ​രു​ടെ​യു​മ​ല്ല. ഞാ​ൻ ഒ​രു സ​ർ​ക്കാ​രി​നെ​യു​മ​ല്ല, മ​റി​ച്ചു രാ​ഷ്‌ട്രപ​തി​യെ ആ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ രാ​ഷ്‌ട്രപ​തി ഒ​പ്പുവ​ച്ചു നി​യ​മം ആ​യ​തി​നെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​ത് എ​ന്‍റെ ക​ട​മാ​യാ​ണ്.

• ഗ​വ​ർ​ണ​ർ രാ​ഷ്‌ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ?
ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘി​ക്കി​ല്ല.

• കേ​ര​ള സ​ർ​ക്കാ​ർ ബീ​ഫി​നെ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടോ ?
ഞാ​ന​തൊ​ന്നും ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

• ബി​ജെ​പി സ​ർ​ക്കാ​രും എം​പി​മാ​രും ഗോ​ഡ്സെയെ​യും സ​വ​ർ​ക്ക​റെ​യും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടോ ?
അ​താ​ണോ ന​മ്മ​ൾ ഇ​പ്പോ​ൾ ഇ​വി​ടെ സം​സാ​രി​ക്കു​ന്ന വി​ഷ​യം. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കൊ​ക്കെ ഞാ​നാ​ണോ മ​റു​പ​ടി പ​റ​യേ​ണ്ട​ത്. അ​തൊ​ക്കെ ബി​ജെ​പി നേ​താ​ക്ക​ളോ​ടു ചോ​ദി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.