ജെഎൻയുവിൽ രജിസ്ട്രേഷന് പഴയ ഫീസ് ഘടനയ്ക്ക് അനുമതി
Saturday, January 25, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഴ​യ ഫീ​സ് ഘ​ട​ന​യി​ൽ ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി.

ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. പ​ഴ​യ നി​ര​ക്കി​ൽ ത​ന്നെ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നും കോ​ട​തി ഒ​രാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ഫീ​സ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തി സ​ർ​വ​ക​ലാ​ശാ​ല​യും ഹോ​സ്റ്റ​ൽ ഭ​ര​ണ​സ​മി​തി​യും കൊ​ണ്ടു​വ​ന്ന മാ​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ഴ​യ ഫീ​സി​ൽ ത​ന്നെ ശൈ​ത്യ​കാ​ല സെ​മ​സ്റ്റ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ഹ​ർ​ജി​യി​ൽ ജെ​എ​ൻ​യു അ​ധി​കൃ​ത​ർ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണം.


ശൈ​ത്യ​കാ​ല ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ഴ​യ ഹോ​സ്റ്റ​ൽ മാ​നു​വ​ൽ പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണം. വൈ​കി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ പി​ഴ ഈ​ടാ​ക്കാ​നോ പ്ര​ത്യേ​ക ഫീ​സ് ഈ​ടാ​ക്കാ​നോ പാ​ടി​ല്ല. 2019 ഒ​ക്ടോ​ബ​ർ 28നു ​മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ഹോ​സ്റ്റ​ൽ മാ​നു​വ​ൽ അ​നു​സ​രി​ച്ച് റി​സ​ർ​വ് കാ​റ്റ​ഗ​റി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റൂം ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് രാ​ജീ​വ് ശ​ക്ധ​ർ വി​ശ​ദ​മാ​ക്കി. ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രേ സ​ർ​വക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച സ​മ​രം മൂ​ന്നു മാ​സ​മാ​യി തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.