ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ തയാർ
ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ തയാർ
Tuesday, January 28, 2020 12:13 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന് ഇ​ന്ത്യാ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് കാ​ത്ത് എ​യ​ർ ഇ​ന്ത്യ.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് വി​മാ​നം വു​ഹാ​നി​ലേ​ക്കു പോ​കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ടു പ​റ​ഞ്ഞു. എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 747 വി​മാ​ന​മാ​ണ് ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
വു​ഹാ​നി​ൽ കു​ടുങ്ങി​യി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നാ​യി ചൈ​നീ​സ് അ​ധി​കൃ​ത​രെ കേ​ന്ദ്രം സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​നം ത​യാ​റാ​ക്കിയെെ​ങ്കി​ലും കേ​ന്ദ്രം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കാ​തി​രി​ക്കു​ന്ന​ത്.


വു​ഹാ​നി​ൽ മാ​ത്രം 700-ഓ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.