ഭാരത് ബന്ദ്: ഗുജറാത്തിൽ റോഡുകൾ ഉപരോധിച്ചു, കല്ലേറിൽ പോലീസുകാരനു ഗുരുതര പരിക്ക്
Wednesday, January 29, 2020 11:26 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ ഗു​​​ജ​​​റാ​​​ത്തി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്ത ഭാ​​​ര​​​ത് ബ​​​ന്ദി​​​ൽ വ്യാ​​​പ​​​ക അ​​​ക്ര​​​മം.

സൂ​​​റ​​​റ്റി​​​ൽ മു​​​ഖം​​​മൂ​​​ടി സം​​​ഘം ന​​​ട​​​ത്തി​​​യ ക​​​ല്ലേ​​​റി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. പ്ര​​​തി​​​ഷേ​​​ധ റാ​​​ലി ലിം​​​ബാ​​​യ​​​ത്തി​​​ലെ​ മ​​​ദീ​​​ന മ​​​സ്ജി​​​ദി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി​​​യാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സ് പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. പ്ര​​​ദേ​​​ശ​​​ത്ത് പോ​​​ലീ​​​സ് പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കി. സൂ​​​റ​​​റ്റ് സി​​​റ്റി​​​യി​​​ലെ ക​​​താ​​​ഗ്ര​​​ത്ത് ട​​​യ​​​റു​​​ക​​​ൾ ക​​​ത്തി​​​ച്ച് റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച എ​​​ഴു​​​പ​​​തോ​​​ളം പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കേ​​​ര​​​ള ഗ്രാ​​​മ​​​ത്തി​​​ൽ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്-​​​രാ​​​ജ്കോ​​ട്ട് ദേ​​​ശീ​​​യ പാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ച​​​തോ​​​ടെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ലെ ബ​​​വ്‌​​​ല ടൗ​​​ണി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോളം ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.