പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കി
പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കി
Wednesday, February 19, 2020 12:28 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ സ​ഭ​യ്ക്കു വേ​ണ്ടി​യു​ള്ള പു​തി​യ ലെ​ക്ഷ​ണ​റി (വചന വായന പു സ്തകം) പു​റ​ത്തി​റ​ക്കി. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ന്ന സി​സി​ബി​ഐ മു​പ്പ​ത്തി​ര​ണ്ടാ​മ​ത് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് മൂ​ന്ന് വാ​ല്യ​ങ്ങ​ളു​ള്ള പു​തി​യ ഇം​ഗ്ലീ​ഷ് ലെ​ക്ഷ​ണ​റി പു​റ​ത്തി​റ​ക്കി​യ​ത്. ബോം​ബെ ആ​ർ​ച്ച്‌​ബി​ഷ​പ് ക​ർ​ദി​നാ​ൾ ഓ​സ്‌​വാ​ൾ‌​ഡ് ഗ്രേ​ഷ്യ​സ് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ നൂ​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ​യ്ക്ക് ആ​ദ്യ​പ്ര​തി ന​ല്കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ദൈ​വ​വ​ച​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഗ്രാ​ഹ്യം വ​ർ​ധി​പ്പി​ക്കാ​നും അ​തു​വ​ഴി ആ​രാ​ധ​ന​യി​ൽ സ​ജീ​വ​മാ​യും പൂ​ർ​ണ​മാ​യും ബോ​ധ്യ​ത്തോ​ടെ​യും ക​ർ​ത്താ​വി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടാ​നു​മു​ള്ള ഒ​രു ക്ഷ​ണ​മാ​ണ് ഈ ​പു​തി​യ ലെ​ക്ഷ​ണ​റി​യെ​ന്ന് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് പ​റ​ഞ്ഞു. പു​തി​യ ലെ​ക്ഷ​ണ​റി​യു​ടെ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് സി​സി​ബി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഫി​ലി​പ് നേ​രി ഫെ​റാ​വോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ​ വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​ന് ഓ​ശാ​നഞാ​യ​ർ മു​ത​ലു​ള്ള ആ​രാ​ധ​നാ​ഘോ​ഷ​ങ്ങ​ളി​ൽ ഈ ​ലെ​ക്ഷ​ണ​റി ഔ​ദ്യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങും. ഇ​ന്ത്യ​ൻ ആ​രാ​ധ​നാ​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ര​മാ​ണ് പു​തി​യ ഇം​ഗ്ലീ​ഷ് ലെ​ക്ഷ​ണ​റി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ അ​നു​ഷ്ഠാ​ന​ങ്ങ​ൾ‌, ഇ​ന്ത്യ​യി​ലെ വി​ശു​ദ്ധ​രു​ടെ നാ​മ​ഹേ​തു​ക ​തി​രു​നാ​ളു​ക​ൾ, അ​നു​സ്മ​ര​ണ​ങ്ങ​ൾ, രാ​ജ്യ​ത്തി​നു വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​ക​ൾ എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​ക വാ​യ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ലെ​ക്ഷ​ണ​റി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.


പ്ര​കാ​ശ​നച​ട​ങ്ങി​ൽ സി​സി​ബി​ഐ ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി റ​വ. ഡോ. ​ഐ​റി​സ് ഫെ​ർ​ണാ​ണ്ട​സ്, ഏ​ഷ്യ​ൻ ട്രേ​ഡിം​ഗ് കോ​ർ​പ​റേ​ഷ​ൻ സി​ഇ​ഒ നൈ​ജ​ൽ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബി​ഷ​പ്പു​മാ​ർ​ക്ക് മു​ന്നി​ൽ ലെ​ക്ഷ​ണ​റി അ​വ​ത​രി​പ്പി​ച്ചു. സി​സി​ബി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് അ​ന്തോ​ണി​സാ​മി, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ, ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പീ​റ്റ​ർ പോ​ൾ സ​ൽ​ദാ​ന. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ.​ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.