തമിഴ്നാട് അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു 19 മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
തമിഴ്നാട് അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  കൂട്ടിയിടിച്ചു 19 മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
Friday, February 21, 2020 12:46 AM IST
അ​​​​​വി​​​​​നാ​​​​​ശി: കോ​​​​​യ​​​​​മ്പ​​​​​ത്തൂ​​​​​രി​​​​​ന​​​​​ടു​​​​​ത്ത് അ​​​​​വി​​​​​നാ​​​​​ശി​​​​​യി​​​​​ല്‍ കെ​​​​​എ​​​​​സ്ആ​​​​​ര്‍​ടി​​​​​സി ബ​​​​​സും ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​ര്‍ ലോ​​​​​റി​​​​​യും കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ച് 19 മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ദാ​​​​​രു​​​​​ണാ​​​​​ന്ത്യം. ര​​​​​ണ്ടു​​​​​പേ​​​​​ർ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ സ്ഥി​​​​​രതാ​​​​​മ​​​​​സ​​​​​മാ​​​​​ക്കി​​​​​യ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ല്‍ അ​​​​​ഞ്ചു​​​​​പേ​​​​​ര്‍ സ്ത്രീ​​​​​ക​​​​​ളാ​​​​​ണ്. 25 പേ​​​​​ര്‍​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഒ​​​​​രാ​​​​​ളു​​​​​ടെ നി​​​​​ല ഗു​​​​​രു​​​​​ത​​​​​രം. ബ​​​​​സി​​​​​ൽ 48 യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​ല്‍ 42 പേ​​​​​രും മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ഞ്ചു​​​​​വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി പ​​​​​രി​​​​​ക്കേ​​​​​ല്‍​ക്കാ​​​​​തെ അ​​​​​ദ്ഭുത​​​​​ക​​​​​ര​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു.

ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍​ച്ചെ 3.15 നാ​​​​​ണ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍​നി​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തേ​​​​​ക്കു വ​​​​​ന്ന ബ​​​​​സ് അ​​​​​വി​​​​​നാ​​​​​ശി​​​​​യി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പെ​​​​​ട്ട​​​​​ത്. സേ​​​​​ല​​​​​ത്തേ​​​​​ക്കു ടൈ​​​​​ല്‍​സു​​​​​മാ​​​​​യി പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​ർ ലോ​​​​​റി. ഡ്രൈ​​​​​വ​​​​​റും ക​​​​​ണ്ട​​​​​ക്ട​​​​​റും ഉ​​​​​ള്‍​പ്പെ​​​​​ടെ ബ​​​​​സി​​​​​ന്‍റെ വ​​​​​ല​​​​​തു​​​​​വ​​​​​ശ​​​​​ത്തി​​​​​രു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ലേ​​​​​റെ​​​​​യും. ലോ​​​​​റി​​​​​ഡ്രൈ​​​​​വ​​​​​ർ ഉ​​​​​റ​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന.

നി​​​​​യ​​​​​ന്ത്ര​​​​​ണം​​​​വി​​​​​ട്ട ലോ​​​​​റി ഡി​​​​​വൈ​​​​​ഡ​​​​​റി​​​​​ലൂ​​​​​ടെ 50 മീ​​​​​റ്റ​​​​​റോ​​​​​ളം ഓ​​​​​ടി​​​​​യാ​​​​​ണ് എ​​​​​തി​​​​​ര്‍​വ​​​​​ശ​​​​​ത്തെ ട്രാ​​​​​ക്കി​​​​​ലൂ​​​​​ടെ വ​​​​​ന്ന ബ​​​​​സി​​​​​ലി​​​​​ടി​​​​​ച്ച​​​​​ത്. ലോ​​​​​റി​​​​​യി​​​​​ല്‍​നി​​​​​ന്നു ഭാ​​​​​ര​​​​​മു​​​​​ള്ള ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​ര്‍ തെ​​​​​റി​​​​​ച്ച് റോ​​​​​ഡി​​​​​ല്‍ വീ​​​​​ണു.
ഇ​​​​​തി​​​​​ല്‍ ബ​​​​​സ് ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ടി​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ല്‍ ബ​​​​​സി​​​​​ന്‍റെ വ​​​​​ല​​​​​തു​​​​​ഭാ​​​​​ഗം പൂ​​​​​ര്‍​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ര്‍​ന്നു. ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​റി​​​​​ല്‍ കനത്ത ലോ​​​​​ഡു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ഘാ​​​​​തം വ​​​​​ര്‍​ധി​​​​​ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​മാ​​​​യ​​​​ത്. വ​​​​​ല​​​​​തു​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​രു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ​​​​​ല​​​​​തും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വി​​​​​ധം ഛിന്ന​​​​​ഭി​​​​​ന്ന​​​​​മാ​​​​​യി.

അ​​​​​വി​​​​​നാ​​​​​ശി പോ​​​​​ലീ​​​​​സും ഫ​​​​​യ​​​​​ര്‍​ഫോ​​​​​ഴ്‌​​​​​സും നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ബ​​​​​സ് വെ​​​​​ട്ടി​​​​​പ്പൊ​​​​​ളി​​​​​ച്ചാ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത​​​​​ത്. റോ​​​​​ഡി​​​​​ലും മ​​​​​റ്റും ശ​​​​​രീ​​​​​ര​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ള്‍ ചി​​​​​ന്നി​​​​​ച്ചി​​​​​ത​​​​​റി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രെ ഉ​​​​​ട​​​​​ന്‍ അ​​​​​വി​​​​​നാ​​​​​ശി ഗ​​​​​വ.​​​​​ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ദ്യ​​​​​മെ​​​​​ത്തി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് തി​​​​​രു​​​​​പ്പൂ​​​​​ര്‍ ഗ​​​​​വ.​​​​​ആ​​​​​ശു​​​​​പ​​​​​ത്രി, തി​​​​​രു​​​​​പ്പൂ​​​​​ര്‍ രേ​​​​​വ​​​​​തി ആ​​​​​ശു​​​​​പ​​​​​ത്രി, ദീ​​​​​പ റോ​​​​​യ​​​​​ല്‍ കെ​​​​​യ​​​​​ര്‍, കോ​​​​​യ​​​​​മ്പ​​​​​ത്തൂ​​​​​ര്‍ കോ​​​​​വൈ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ തി​​​​​രു​​​​​പ്പൂ​​​​​ര്‍ ഗ​​​​​വ.​​​​​ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് പോ​​​​​സ്റ്റു​​​​​മോ​​​​​ര്‍​ട്ടം​​​ചെ​​​യ്ത​​​​​ത്.


ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ എ​​​​​ത്തി​​​​​ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​യു​​​​​ട​​​​​ന്‍ പോ​​​​​സ്റ്റ്മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​ത്തി മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്തു.

അപകടത്തിൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​ർ ഇവർ:

കെ​​​​​എ​​​​​സ്ആ​​​​​ര്‍​ടി​​​​​സി ഡ്രൈ​​​​​വ​​​​​ർ കം ​​​​​ക​​​​​ണ്ട​​​​​ക്ട​​​​​ർ​​​​​മാ​​​​​രാ​​​​​യ പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ർ പു​​​​​ല്ലു​​​​​വ​​​​​ഴി സ്വ​​​​​ദേ​​​​​ശി ഗി​​​​​രീ​​​​​ഷ് (43), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ആരക്കുന്നം വെ​​​​​ളി​​​​​യനാട് ബൈ​​​​​ജു (37), തൃ​​​​​ശൂ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ ചി​​​​​യ്യാ​​​​​രം ചി​​​​​റ്റി​​​​​ല​​​​​പ്പി​​​​​ള്ളി സി.​​​​​ജെ. പോ​​​​​ളി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ജോ​​​​​ഫി പോ​​​​​ൾ സി. (33), ​​​​​ഒ​​​​​ല്ലൂ​​​​​ർ അ​​​​​പ്പാ​​​​​ട​​​​​ൻ ഇ​​​​​ഗ്നി റാ​​​​​ഫേ​​​​​ല്‍ (39), അ​​​​​രി​​​​​മ്പൂ​​​​​ര്‍ കൊ​​​​​ള്ള​​​​​ന്നൂ​​​​​ര്‍ കൊ​​​​​ട്ടേ​​​​​ക്കാ​​​​​ട്ടു​​​​​കാ​​​​​ര​​​​​ന്‍ ഡേ​​​​​വി​​​​​സി​​​​​ന്‍റെ മ​​​​​ക​​​​​ന്‍ യേ​​​​​ശു​​​​​ദാ​​​​​സ് (37), മു​​​​​തു​​​​​വ​​​​​റ മ​​​​​ണി​​​​​ക​​​​​ണ്ഠ​​​​​ന്‍റെ മ​​​​​ക​​​​​ന്‍ അനീ​​​​​ഷ് (24), എ​​​​​രു​​​​​മ​​​​​പ്പെ​​​​​ട്ടി വാ​​​​​ഴ​​​​​പ്പി​​​​​ള്ളി വീ​​​​​ട്ടി​​​​​ല്‍ സ്നി​​​​​ജോ​​​​​യു​​​​​ടെ ഭാ​​​​​ര്യ അ​​​​​നു (26), അ​​​​​ണ്ട​​​​​ത്തോ​​​​​ട് ക​​​​​ള്ളി​​​​​വ​​​​​ള​​​​​പ്പി​​​​​ല്‍ ന​​​​​സീ​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ലി (24), ക​​​​​ര്‍​ണാ​​​​​ട​​​​​ക​​​​​യി​​​​​ല്‍ സ്ഥി​​​​​ര​​​​​താ​​​​​മ​​​​​സ​​​​​മാ​​​​​ക്കി​​​​​യ തൃ​​​​​ശൂ​​​​​ർ ക​​​​​ല്ലൂ​​​​​ർ പാ​​​​​ല​​​​​ത്തു​​​​​പ​​​​​റ​​​​​മ്പ് മം​​​​​ഗ​​​​​ല​​​​​ത്ത് പ​​​​​രേ​​​​​ത​​​​​നാ​​​​​യ ശ​​​​​ശി​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ൻ കി​​​​​ര​​​​​ണ്‍​കു​​​​​മാ​​​​​ർ (24), ക​​​​​ര്‍​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ബെ​​​​​ല്‍​ഗാ​​​​​മി​​​​​ല്‍ സ്ഥി​​​​​ര​​​​​താ​​​​​മ​​​​​സ​​​​​മാക്കിയ തൃശൂർ തൃക്കൂർ സ്വദേശി മാ​​​​​ന​​​​​സി മ​​​​​ണി​​​​​ക​​​​​ണ്ഠ​​​​​ൻ (25), പാ​​​​​ല​​​​​ക്കാ​​​​​ട് ഒ​​​​​റ്റ​​​​​പ്പാ​​​​​ലം മം​​​​​ഗ​​​​​ലാം​​​​​കു​​​​​ന്ന് ശി​​​​​വ​​​​​കു​​​​​മാ​​​​ർ (35), ആ​​​​​ല​​​​​പ്പു​​​​​ഴ തു​​​​​റ​​​​​വൂ​​​​​ർ കി​​​​​ട​​​​​ങ്ങ​​​​​ന്‍ ഹൗ​​​​​സ് ജി​​​​​സ്‌​​​​​മോ​​​​​ൻ ഷാ​​​​​ജു (24), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ഇ​​​​​ട​​​​​പ്പ​​​​​ള്ളി ഐ​​​​​ശ്വ​​​​​ര്യ (24), തൃ​​​​​പ്പൂ​​​​​ണി​​​​​ത്തു​​​​​റ ഗോ​​​​​പി​​​​​ക ഗോ​​​​​കു​​​​​ൽ (23), പാ​​​​​ല​​​​​ക്കാ​​​​​ട് ശാ​​​​​ന്തി കോ​​​​​ള​​​​​നി റോ​​​​​സി​​​​​ലി​​​​​ൻ (61), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സ്വ​​​​​ദേ​​​​​ശി എം.​​​​​സി. ​മാ​​​​​ത്യു(30), തി​​​​​രു​​​​​വേ​​​​​ഗ​​​​​പ്പു​​​​​റ ചെ​​​​​മ്പ്ര ആ​​​​​ലി​​​​​ന്‍​ചു​​​​​വ​​​​​ട് കൊ​​​​​ണ്ട​​​​​പ​​​​​റ​​​​​മ്പ് ശ​​​​​ശി​​​​​ധ​​​​​ര​​​​​ന്‍ നാ​​​​​യ​​​​​രു​​​​​ടെ മ​​​​​ക​​​​​ന്‍ രാ​​​​​ഗേ​​​​​ഷ് (34), തൃ​​​​​പ്പൂ​​​​​ണി​​​​​ത്തു​​​​​റ തി​​​​​രു​​​​​വാ​​​​​ങ്കു​​​​​ളം കോ​​​​​ക്ക​​​​​പ്പി​​​​​ള്ളി സ്വ​​​​​ദേ​​​​​ശി പി. ​​​​​ശി​​​​​വ​​​​​ശ​​​​​ങ്ക​​​​​ർ (27), പ​​​​​​​യ്യ​​​​​​​ന്നൂ​​​​​​​ര്‍ റെ​​​​​​​യി​​​​​​​ല്‍​വേ സ്റ്റേ​​​​​​​ഷ​​​​​​​ന് സ​​​​​​​മീ​​​​​​​പം തെ​​​​​​​രു കാ​​​​​​​ന​​​​​​​ത്തെ ഓ​​​​​​​ട്ടോ​​​​​​​ഡ്രൈ​​​​​​​വ​​​​​​​ര്‍ എ​​​​​​​ന്‍.​​​​​​​വി.​ ച​​​​​​​ന്ദ്ര​​​​​​​ന്‍റെ​​​​​​​യും ശ്യാ​​​​​​​മ​​​​​​​ള​​​​​​​യു​​​​​​​ടെ​​​​​​​യും മ​​​​​​​ക​​​​​​​ന്‍ എ​​​​​​​ന്‍.​​​​​​​വി.​ സ​​​​​​​നൂ​​​​​​​പ്(29).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.