പലായനം തുടരുന്നു
പലായനം തുടരുന്നു
Monday, March 30, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തു പ​ല​യി​ട​ത്തും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ന്ന​തി​നി​ടെ കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച്, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന കു​ത്തൊ​ഴു​ക്കു ത​ട​യ​ണ​മെ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് അ​താ​തു സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും ഒ​രു​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളോ​ടും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളോ​ടും വാ​ട​വീ​ടു​ക​ൾ ഒ​ഴി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ട്ടു​ട​മ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നു തു​ക ചെ​ല​വ​ഴി​ക്കാം. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ​യും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ ഭ​ല്ല​യു​മാ​ണ് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.