കോവിഡിനെതിരേ ഐക്യദീപം ജ്വലിച്ച് ഇന്ത്യ
കോവിഡിനെതിരേ ഐക്യദീപം  ജ്വലിച്ച് ഇന്ത്യ
Monday, April 6, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ആ​ഹ്വാ​ന​മേ​റ്റെ​ടു​ത്തു രാ​ജ്യം തി​രി തെ​ളി​ച്ചു. രാ​ജ്യ​ത്തെ​ന്പാ​ടും ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ചെ​രാ​തു​ക​ളും മെ​ഴു​കു​തി​രികളും കത്തിച്ചും ടോ​ർ​ച്ച് തെളി​ച്ചു​മൊ​ക്കെ ദീ​പ​പ്ര​ഭ​യി​ൽ നി​റ​ച്ചു. കോ​വി​ഡ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന ജ​ന​ത​യ്ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും പ്ര​തീ​ക്ഷ പ​ക​രാ​നു​മാ​ണ് ദീ​പം തെ​ളി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

കോ​വി​ഡി​ന്‍റെ ഇ​രു​ട്ടി​നെ അ​ക​റ്റാ​ൻ പ്ര​തീ​ക്ഷ​യു​ടെ ദീ​പം ഒാ​രോ വീ​ട്ടിലും ഉ​യ​ർ​ന്നു.​ രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് നേ​ര​മാ​ണ് ദീ​പം തെ​ളി​ച്ച​ത്. ദീ​പം തെ​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ടോ​ർ​ച്ചു​ക​ളും മൊ​ബൈ​ൽ ഫ്ളാഷുക​ളും തെ​ളി​ച്ച് ഈ ​മ​ഹാ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഡ​ൽ​ഹി, മും​ബൈ പോ​ലു​ള്ള വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ഫ്ളാ​റ്റു​ക​ളി​ലും ന​ഗ​ര​വീ​ഥി​ക​ളി​ലും ന​ടു​മു​റ്റ​ങ്ങ​ളി​ലു​മൊ​ക്കെ ദീ​പ​ങ്ങ​ൾ നി​റ​ഞ്ഞത് ദീ​പാ​വ​ലി​ക്കു തു​ല്യ​മാ​യ കാ​ഴ്ച​ക​ളായി. കോ​വി​ഡ് യു​ദ്ധ​ത്തി​ൽ രാ​ജ്യ​ത്തി​ന് ഒ​റ്റ​മ​ന​സാ​ണെ​ന്നും ഈ ​യു​ദ്ധം ന​മ്മ​ൾ ജ​യി​ക്കു​മെ​ന്നും ലോ​ക​ത്തോ​ടു വി​ളി​ച്ചു​പ​റ​യു​ന്ന മ​റ്റൊ​രു അ​വ​സ​ര​മാ​യി ദീ​പം തെ​ളി​ക്ക​ൽ മാ​റി.


കേ​ര​ള​ത്തി​ലും സ​ഭാ​ മേ​ല​ധ്യ​ക്ഷ​ന്മാ​ര​ട​ക്കമുള്ള മ​ത​നേ​താ​ക്ക​ളും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും ദീ​പം തെ​ളി​ച്ചു രാ​ജ്യ​ത്തി​ന്‍റെ ഒ​ന്നി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. വ​ഴി​യോ​ര​ങ്ങ​ളി​ൽ ദീ​പ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചി​ല​രൊ​ക്കെ ദീ​പം തെ​ളി​ക്ക​ൽ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.
ദീ​പം തെ​ളി​ക്ക​ലി​നി​ട​യി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒാ​ർ​മി​പ്പി​ച്ചി​രു​ന്നു. ഒ​റ്റ​യ​ടി​ക്കു ലൈ​റ്റു​ക​ൾ അ​ണ​യ്ക്കു​ക​യും പി​ന്നെ തെ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി പ​വ​ർഗ്രി​ഡി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലും എ​ടു​ത്തി​രു​ന്നു. തെ​രു​വുവി​ള​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളി​ലെ വി​ള​ക്കു​ക​ളും അ​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും വീ​ട്ടി​ലെ മ​റ്റ് ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഒാ​ഫ് ചെ​യ്യേ​ണ്ടതില്ലെന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശിച്ചിരുന്നു.

നേ​ര​ത്തേ, കോ​വി​ഡി​നെ​തി​രേ പൊ​രു​തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​യ​ടി​ച്ചും പാ​ത്ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി​ച്ചും ആ​ദ​രം അ​ർ​പ്പി​ക്കാ​ൻ​ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി ആ​ഹ്വാ​നം ചെ​യ്ത​ത് ഇ​ന്ത്യ​ൻ ജ​ന​ത ഏ​റ്റെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.