നിർമലയ്ക്കു ധനം നഷ്ടമാകുമോ?
നിർമലയ്ക്കു ധനം നഷ്ടമാകുമോ?
Sunday, May 31, 2020 11:49 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നി​ടെ, കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ വ​കു​പ്പി​ൽനി​ന്നു മാ​റ്റി​യേ​ക്കും. പ​ക​രം സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നും നാ​ഷ​ണ​ൽ ഡെ​ബി​റ്റ് ബാ​ങ്കി​ന്‍റെ മേ​ധാ​വി​യുമാ​യി​രു​ന്ന കെ.​വി. കാ​മ​ത്തി​നെ ധ​ന​മ​ന്ത്രി​യാ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണു നീ​ക്കം. കെ.​വി. കാ​മ​ത്തി​ന്‍റെ പേ​രി​നൊ​പ്പം ന​ന്ദ​ൻ നി​ലേ​ക​നി, മോ​ഹ​ൻ​ദാ​സ് പൈ ​എ​ന്നി​വ​രു​ടെ പേ​രു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്. നി​ർ​മ​ല സീ​താ​രാ​മ​നൊ​പ്പം റെ​യി​ൽ​വേ, കൃ​ഷി, മാ​ന​വി​ഭ​വ​ശേ​ഷി വ​കു​പ്പ് എ​ന്നീ മ​ന്ത്രി​മാ​ർ​ക്കും മാ​റ്റ​മു​ണ്ടാ​യേ​ക്കും. ചി​ല മ​ന്ത്രി​മാ​രെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ലേ​ക്കു മാ​റ്റും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു, കോ​ണ്‍ഗ്ര​സി​ൽനി​ന്നു ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

സ​ഖ്യ​ക​ക്ഷി​യാ​യ എ​ഡി​എം​കെ​യ്ക്ക് ഒ​രു സ​ഹ​മ​ന്ത്രിസ്ഥാനം കൂ​ടി ന​ൽ​കി​യേ​ക്കും. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന വി​ധ​ത്തി​ലാ​വും പു​നഃ​സം​ഘ​ട​ന ന​ട​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​ഹാ​ർ, പ​ശ്ചി​മബം​ഗാ​ൾ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.