റേറ്റിംഗ് താഴ്ത്തി
റേറ്റിംഗ് താഴ്ത്തി
Monday, June 1, 2020 11:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ റേ​​​റ്റിം​​​ഗ് താ​​​ഴ്ത്തി. രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി മൂ​​​ഡീ​​​സ് ആ​​​ണ് ബി​​​എ​​​എ 3(-) എ​​​ന്ന​​​തി​​​ലേ​​​ക്കു റേ​​​റ്റിം​​​ഗ് താ​​​ഴ്ത്തി​​​യ​​​ത്. 2017-ലാ​​​ണ് ബി​​​എ​​​എ 2 ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ഭാ​​​വി സാ​​​ധ്യ​​​ത ഭ​​​ദ്രം എ​​​ന്ന എ​​​ന്ന​​​തി​​​ൽ നി​​​ന്ന് നെ​​​ഗ​​​റ്റീ​​​വ് എ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി.

റേ​​​റ്റിം​​​ഗ് താ​​​ഴ്ത്ത​​​ൽ ഭ​​​യ​​​ന്ന് വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്തേ​​​ജ​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും ക​​​മ്മി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മ​​​ടി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തൊ​​​ന്നും ചെ​​​യ്യാ​​​തെ ത​​​ന്നെ റേ​​​റ്റിം​​​ഗ് താ​​​ഴ്ത്തി​​​യ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ നി​​​രാ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

കാ​​​ര​​​ണ​​​ങ്ങ​​​ൾ

മൂ​​​ഡീ​​​സ് റേ​​​റ്റിം​​​ഗ് താ​​​ഴ്ത്ത​​​ലി​​​നു പ​​​റ​​​ഞ്ഞ ന്യാ​​​യ​​​ങ്ങ​​​ൾ വീ​​​ണ്ടും സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

• ഇ​​​ന്ത്യ സ്ഥാ​​​യി​​​യാ​​​യ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ഏ​​​റെ​​​ക്കാ​​​ല​​​മെ​​​ടു​​​ക്കും. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ക​​​ഴി​​​ഞ്ഞാ​​​ലും ഇ​​​ന്ത്യ​​​ൻ ത​​​ള​​​ർ​​​ച്ച നീ​​​ണ്ടു നി​​​ൽ​​​ക്കും. മു​​​ന്പേ ത​​​ന്നെ​​​യു​​​ള്ള ത​​​ള​​​ർ​​​ച്ച​​​യെ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മേ കോ​​​വി​​​ഡ് ചെ​​​യ്തു​​​ള്ളു.
• ബ​​​ജ​​​റ്റ് ക​​​മ്മി കു​​​റ​​​യ്ക്കാ​​​നും ധ​​​ന​​​കാ​​​ര്യ​​​നി​​​ല​​​ഭ​​​ദ്ര​​​മാ​​​ക്കാ​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.
• ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തു ന​​​ട​​​ത്തു​​​ന്നി​​​ല്ല

• ബാ​​​ങ്കു​​​ക​​​ൾ അ​​​ട​​​ക്കം ധ​​​ന​​​കാ​​​ര്യ മേ​​​ഖ​​​ല ദു​​​ർ​​​ബ​​​ല​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

മ​​​റ്റു​​​ള്ള​​​വ​​​ർ പി​​​ന്നീ​​​ട്

• കോ​​​വി​​​ഡി​​​ന്‍റെ പേ​​​രി​​​ല​​​ല്ല താ​​​ഴ്ത്ത​​​ൽ എ​​​ന്നു മൂ​​​ഡീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മ​​​റ്റു ര​​​ണ്ടു രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യ സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് ആ​​​ൻ​​​ഡ് പു​​​വേ​​​ഴ്സും ഫി​​​ച്ച് റേ​​​റ്റിം​​​ഗ്സും ബി​​​ബി​​​ബി (-1) എ​​​ന്ന റേ​​​റ്റിം​​​ഗാ​​​ണ് ഇ​​​ന്ത്യ​​​ക്കു ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്. ബി​​​എ​​​എ3 (-) നൊ​​​പ്പ​​​മാണ് ​​​ഇ​​​വ. നി​​​ക്ഷേ​​​പ യോ​​​ഗ്യ​​​മാ​​​യ​​​വ​​​യി​​​ൽ ഏ​​​റ്റ​​​വും താ​​​ണ നി​​​ല​​​യാ​​​ണി​​​ത്. ഫി​​​ച്ചും എ​​​സ്ആ​​​ൻ​​​ഡ് പി​​​യും ഏ​​​പ്രി​​​ൽ-​​​ജൂ​​​ണി​​​ലെ ജി​​​ഡി​​​പി ക​​​ണ​​​ക്ക് വ​​​ന്ന​​​ശേ​​​ഷ​​​മാ​​​കും റേ​​​റ്റിം​​​ഗ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക.

ഈ ​​​ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി നാ​​​ലു ശ​​​ത​​​മാ​​​നം ചു​​​രു​​​ങ്ങു​​​മെ​​​ന്നും 2021-22-ൽ 8.7 ​​​ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നും മൂ​​​ഡീ​​​സ് വി​​​ല​​​യി​​​രു​​​ത്തി. പി​​​ന്നീ​​​ടു വ​​​ള​​​ർ​​​ച്ച​​​ത്തോ​​​ത് കു​​​റ​​​യും. ഇ​​​ന്ത്യ​​​യു​​​ടെ പൊ​​​തു​​​ക​​​ടം ജി​​​ഡി​​​പി​​​യു​​​ടെ 84 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് വ​​​ള​​​രും. ഇ​​​തു താ​​​ഴ്ന്നു വ​​​രാ​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​മെ​​​ന്നു മൂ​​​ഡീ​​​സ് ക​​​രു​​​തു​​​ന്നു.

റേ​​​റ്റിം​​​ഗ് കു​​​റ​​​യു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വാ​​​യ്പ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.