65 വയസ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ട്
Friday, July 3, 2020 1:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി. കോ​വി​ഡ് ബാ​ധി​ത​ർ​ക്കും രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാം. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​പ്പുച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ബി​ഹാ​ർ നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് ഈ ​തീ​രു​മാ​നം.

65നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മോ പോ​സ്റ്റ​ൽ ബാ​ല​റ്റോ അ​നു​വ​ദി​ക്കു​മെ​ന്നു ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

80നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള​വ​ർ​ക്കും പോ​സ്റ്റ​ൽ​പോ​ട്ട് സൗ​ക​ര്യം നേ​ര​ത്തേ​ത​ന്നെ​യു​ണ്ട്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​യ​പ​രി​ധി 65 ആ​യി കു​റ​യ്ക്കാ​ൻ കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. നി​യ​മ​മ​ന്ത്രാ​ല​യം ഇ​ത് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.