അതിർത്തിയിൽ ചൈന പിന്മാറ്റം തുടരുന്നു
അതിർത്തിയിൽ ചൈന പിന്മാറ്റം തുടരുന്നു
Thursday, July 9, 2020 12:34 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്ന ഹോ​ട്ട് സ്പ്രിം​ഗ് മേ​ഖ​ല​യി​ലെ പെ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15ൽ ​നി​ന്ന് ചൈ​ന പൂ​ർ​ണ​മാ​യി പി​ന്മാ​റി. ഗോ​ഗ്ര മേ​ഖ​ല​യി​ലെ പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 17 എ​യി​ൽ നി​ന്നു​ള്ള പീ​പ്പി​ൾ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ പി​ന്മാ​റ്റം ഇ​ന്നോ നാ​ളെ​യോ പൂ​ർ​ത്തി​യാ​കും. ഗോ​ഗ്ര​യി​ലെ പട്രോ​ളിം​ഗ് പോ​യി​ന്‍റി​ൽ നി​ന്നും ചൈ​നീ​സ് സേ​ന ര​ണ്ടു കി​ലോ​മീ​റ്റ​ർ പി​ൻ​വാ​ങ്ങും എ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ ചൈ​നീ​സ് സേ​ന പട്രോ​ളിം​ഗ് പോ​യി​ന്‍റ് 14ൽ ​നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ പി​ന്നി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സേ​ന​യും സ​മാ​ന അ​ക​ല​ത്തി​ൽ പി​ൻ​മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ചൈ​നീ​സ് സേ​ന ക​ട​ന്നു ക​യ​റി മേ​ൽ​ക്കൈ നേ​ടി​യ പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ർ 4 മേ​ഖ​ല​യി​ൽ നി​ന്നു ഭാ​ഗി​ക​മാ​യി പി​ന്മാ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം. ഇ​വി​ടെ ത​ന്പ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടെ​ന്‍റു​ക​ളും നീ​ക്കം ചെ​യ്തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ, മ​ല​നി​ര​ക​ളി​ൽ ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഇ​പ്പോ​ഴു​മു​ണ്ട്. പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ൽ ചൈ​ന ബോ​ട്ടു​ക​ളും വി​ന്യ​സി​ച്ചി​രു​ന്നു. ഇ​ത് നീ​ക്കം ചെ​യ്തി​ട്ടു​ണ്ടോ എ​ന്നു വ്യ​ക്ത​മ​ല്ല.


ക​ന​ത്ത മ​ഞ്ഞു​രു​ക്കം മൂ​ലം ഗ​ൽ​വാ​ൻ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചൈ​ന ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് പെ​ട്ടെ​ന്ന് പി​ന്മാ​റി​യ​തെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. ചൈ​നീ​സ് സേ​ന​യു​ടെ പി​ന്മാ​റ്റം ഇ​ന്ത്യ​ൻ സേ​ന ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.