ഹാജരാകാതിരുന്നതു ക്വാറന്‍റൈനിൽ ആയിരുന്നതിനാൽ: ബിഷപ് ഫ്രാങ്കോ
Tuesday, July 14, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: തന്‍റെ അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതിനെ ത്തുട​ർ​ന്നു വീ​ട്ടി​ലെ ക്വാ​റ​ന്‍റൈ നിലാ​യ​തി​നാ​ലാ​ണു വി​ചാ​ര​ണ ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ.
ഹൈ​ക്കോ​ട​തി​യി​ൽ റി​വ്യൂ പെ​റ്റീ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് അ​ഭി​ഭാ​ഷ​ക​രെ​ടു​ത്ത ര​ണ്ടു ത​വ​ണ അ​ട​ക്കം നാ​ലു ത​വ​ണ ഒ​ഴി​ച്ച് എ​ല്ലാ​പ്രാ​വ​ശ്യ​വും ബി​ഷ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ബി​ഷ​പ്പി​ന്‍റെ പി​ആ​ർ​ഒ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു റി​ട്ട​യേ​ർ​ഡ് ജ​ഡ്ജി സ​ൽ​ദാ​ന അ​യ​ച്ച തു​റ​ന്ന ക​ത്തി​ലൂ​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​മാണെന്നു പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ത​ന്‍റെ അ​ഭി​ഭാ​ഷ​ക​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ആ​റാം തീ​യ​തി മു​ത​ൽ ബി​ഷ​പ് ഫ്രാ​ങ്കോ വസതിയിൽ ക്വാ​റന്‍റൈനിലാണ്. അ​ഭി​ഭാ​ഷ​ക​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലാ​യി​രു​ന്ന​തി​നാ​ൽ ക്വാ​റ ന്‍റൈൻ നി​ർ​ബ​ന്ധ​വു​മാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച എ​ല്ലാ തെ​ളി​വു​ക​ളും രേ​ഖ​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​വ​ധി അ​പേ​ക്ഷയും നൽകിയിരു ന്നതായും പിആർഒ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.