മലയാളി ഉൾപ്പെടെ 9 സൈനികർക്കു ശൗര്യചക്ര
മലയാളി ഉൾപ്പെടെ  9 സൈനികർക്കു  ശൗര്യചക്ര
Saturday, August 15, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ വ്യോ​മ​സേ​നാ വിം​ഗ് ക​മാ​ൻ​ഡ​ർ വി​ശാ​ഖ് നാ​യ​ർ ഉ​ൾ​പ്പെടെ ഒ​ൻ​പ​തു പേ​ർ​ക്ക് സ​മാ​ധാ​നകാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സൈ​നി​ക ബ​ഹു​മ​തി​യാ​യ ശൗ​ര്യ​ച​ക്ര. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ അ​ബ്ദു​ൾ റാ​ഷീ​ദ് ക​ലാ​സി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി കീ​ർ​ത്തി​ച​ക്ര​യും ല​ഭി​ക്കും. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ച സേ​നാ മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്.

വ്യോ​മ​സേ​ന​യി​ലെ സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ അ​രു​ൺ ബി​ക്ക് ധീ​ര​ത​യ്ക്കു​ള്ള വാ​യു​സേ​നാ മെ​ഡ​ലും നാ​വി​ക സേ​നാ ക​മാ​ൻ​ഡ​ർ ധ​നു​ഷ് മേ​നോ​ന് ധീ​ര​ത​യ്ക്കു​ള്ള നാ​വി​ക​സേ​നാ മെ​ഡ​ലും ല​ഭി​ച്ചു. രാ​ഷ്‌ട്രീ​യ റൈ​ഫി​ൾ​സ് മൂ​ന്നാം ബ​റ്റാ​ലി​യ​ൻ ഹ​വി​ൽ​ദാ​ർ ര​ജീ​ഷ് കു​മാ​ർ ധീ​ര​ത​യ്ക്കു​ള്ള സേ​നാ ​മെ​ഡ​ലി​ന് അ​ർ​ഹ​നാ​യി. ഇ​തു​ൾ​പ്പെ​ടെ ക​ര, വ്യോ​മ, നാ​വി​ക സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഒ​രു കീ​ർ​ത്തി​ച​ക്ര, ഒ​ൻ​പ​ത് ശൗ​ര്യ​ച​ക്ര, അ​ഞ്ച് ബാ​ർ ടു ​സേ​നാ മെ​ഡ​ൽ, 60 സേ​നാ മെ​ഡ​ൽ, നാ​ല് നാ​വി​ക​സേ​നാ മെ​ഡ​ൽ, അ​ഞ്ച് വാ​യു​സേ​നാ മെ​ഡ​ൽ എ​ന്നി​ങ്ങ​നെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 84 പേ​ർ​ക്കാ​ണ് ധീ​ര​ത​യ്ക്കു​ള്ള രാ​ഷ്‌ട്ര​പ​തി​യു​ടെ സേ​നാ മെ​ഡ​ൽ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.