കാർഷിക ബില്ലിൽ ഒപ്പിടരുത്; രാഷ്‌ട്രപതിക്കു മുന്നിൽ പ്രതിപക്ഷം
Thursday, September 24, 2020 12:39 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലി​ൽ ഒ​പ്പു വ​യ്ക്ക​രു​തെ​ന്ന് രാ​ഷ്‌ട്രപ​തി രാം ​നാ​ഥ് കോ​വി​ന്ദി​നോ​ട് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. സം​യു​ക്ത പ്ര​തി​പ​ക്ഷം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ​യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ ഗു​ലാം ന​ബി ആ​സാ​ദി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി കി​ട്ടി​യ​ത്. മൂ​ന്ന് കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പുവ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് രാ​ഷ്‌ട്രപ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടതായി ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​വേ​ദ​ന​വും രാ​ഷ്‌ട്രപ​തി​ക്ക് ന​ൽ​കി.

ബി​ല്ലു​ക​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യാ​ണ് പാ​സാ​ക്കി​യ​തെ​ന്നും അതിനാൽ മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്നും രാ​ഷ്‌ട്രപ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

ബി​ല്ലു​ക​ൾ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കു​ക പോ​ലും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സി​പി​എം എം​പി എ​ള​മ​രം ക​രീം, സി​പി​ഐ എം​പി ബി​നോ​യ് വി​ശ്വം, കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​എം​പി ജോ​സ്.​കെ മാ​ണി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.


വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ സം​യു​ക്ത പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ച ന​ട​ത്തി.

കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. രാ​ജ്യ​സ​ഭാ സ​മ്മേ​ള​നം ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വ് ക​ഴി​യു​ന്ന​തു വ​രെ ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നി​ടെ സ​ഭ അ​നി​ശ്ചി​തകാ​ല​ത്തേ​ക്ക് പി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് തൊ​ഴി​ൽ ബി​ല്ലു​ക​ൾ അ​ട​ക്കം പാ​സാ​ക്കി​യാ​ണ് സ​ഭ പി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.