വിദ്യാർഥിനിയെ കോളജിനു മുന്നിൽ വെടിവച്ചു കൊന്നു
വിദ്യാർഥിനിയെ കോളജിനു മുന്നിൽ വെടിവച്ചു കൊന്നു
Wednesday, October 28, 2020 12:27 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​യെ കോ​​ള​​ജി​​നു മു​​ന്നി​​ൽ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു കൊ​​ന്നു. ബികോം അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ നി​​കി​​ത തോ​​മ​​ർ(21) ആ​​ണു തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബ​​ല്ല​​ഭ്ഗ​​ഡി​​ലെ കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞു പു​​റ​​ത്തി​​റ​​ങ്ങി​​യ നി​​കി​​ത​​യെ തൗ​​സി​​ഫ്, റെ​​ഹാ​​ൻ എ​​ന്നി​​വ​​ർ കാ​​റി​​ൽ ക​​യ​​റ്റി ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​മി​​ച്ചു. നി​​കി​​ത ചെ​​റു​​ത്തുനി​​ന്ന​​തോ​​ടെ തൗ​​സി​​ഫ് വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും നി​​കി​​ത മ​​രി​​ച്ചു. തൗ​​സി​​ഫ് മു​​ന്പ് നി​​കി​​ത​​യു​​ടെ സ​​ഹ​​പാ​​ഠി​​യാ​​യി​​രു​​ന്നു.

കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട തൗ​​സി​​ഫി​​നെ​​യും റെ​​ഹാ​​നെ​​യും ഇ​​ന്ന​​ലെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. നി​​കി​​ത​​യെ വെ​​ടി​​വ​​ച്ച കൈ​​ത്തോ​​ക്ക് പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു.


ത​​ന്‍റെ മ​​ക​​ളെ തൗ​​സി​​ഫ് ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും വി​​വാ​​ഹ​​ത്തി​​നു നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും നി​​കി​​ത​​യു​​ടെ പി​​താ​​വ് പ​​റ​​ഞ്ഞു. നി​​കി​​ത​​യെ മ​​തം​​മാ​​റ്റാ​​ൻ തൗ​​സി​​ഫ് ശ്ര​​മി​​ച്ചു. അ​​യാ​​ൾ​​ക്കു പ​​ര​​മാ​​വ​​ധി ശി​​ക്ഷ ന​​ല്ക​​ണം. എ​​ന്‍റെ കു​​ടും​​ബ​​ത്തി​​നു സു​​ര​​ക്ഷ ഒ​​രു​​ക്ക​​ണം-​​പി​​താ​​വ് ആവശ്യപ് പെട്ടു. 2018ൽ ​​തൗ​​സി​​ഫി​​നെ​​തി​​രെ നി​​കി​​ത​​യു​​ടെ കു​​ടും​​ബം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു. പെ​​ൺ​​കു​​ട്ടി കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ ഹ​​രി​​യാ​​ന​​യി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം അ​​ര​​ങ്ങേ​​റി. വി​​ദ്യാ​​ർ​​ഥി​​ക​​ളും നാ​​ട്ടു​​കാ​​രും റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.